Latest

സ്‌പൈസ്‌ജെറ്റ് എയർലൈൻസിനെതിരെ നടപടിയെടുത്ത് വ്യോമയാന മന്ത്രാലയം

“Manju”

ന്യൂഡൽഹി: വരുന്ന എട്ട് ആഴ്ച സ്‌പൈസ്‌ജെറ്റ് വിമാനങ്ങളുടെ പകുതി എണ്ണം മാത്രം സർവീസ് നടത്തിയാൽ മതിയെന്ന് നിർദേശിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ).ജൂൺ 19 മുതൽ തുടർച്ചയായി എട്ട് വിമാനങ്ങളിൽ സാങ്കേതിക തകാരാറുകൾ കണ്ടെത്തുകയും അടിയന്തരമായി ഇറക്കുകയും ചെയ്ത സാഹചര്യത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അന്വേഷണങ്ങളുടെയും പരിശോധനകളുടെയും കാരണംകാണിക്കൽ നോട്ടീസിന്റെയും പശ്ചാത്തലത്തിലും സുരക്ഷിതവും വിശ്വസനീയവുമായ യാത്ര ഉറപ്പുവരുത്തുന്നതിനായുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഡിജിസിഎ വ്യക്തമാക്കി.

ജൂലൈ 9 മുതൽ 13 വരെ 53 സ്‌പൈസ്‌ജെറ്റ് വിമാനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. ഇവയിൽ 48 വിമാനങ്ങളിൽ സുരക്ഷാവീഴ്ചയോ വലിയ തകാറുകളോ കണ്ടെത്താനായില്ലെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭയിൽ അറിയിച്ചിരുന്നു. സ്പൈസ് ജെറ്റ് ഉൾപ്പെടെ മൂന്ന് ഷെഡ്യൂൾ ചെയ്ത എയർലൈനുകളുടെ റെഗുലേറ്ററി ഓഡിറ്റ് ഡിജിസിഎ നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button