Uncategorized

വാഹന പരിശോധനയ്‌ക്കിടെ യുവാവ് താടിയിൽ കടിച്ചു;പോലീസുകാരന് പ്ലാസ്റ്റിക് സർജറി

“Manju”

കുറ്റ്യാടി : മലപ്പുറത്ത് വാഹന പരിശോധനയ്‌ക്കിടെ യുവാവ് പോലീസുകാരന്റെ താടിയിൽ കടിച്ചു. താനൂർ ഒഴൂർ വെട്ടുകുളത്താണ് സംഭവം. മാനസികാസ്വാസ്ഥ്യം നേരിടുന്ന യുവാവാണ് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. താനൂർ സ്റ്റേഷനിലെ സിപിഒ പ്രശോഭിനാണ് കടിയേറ്റത്. തുടർന്ന് ഉദ്യോഗസ്ഥൻ പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി.

ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് യുവാവിനെ പോലീസ് തടഞ്ഞുനിർത്തിയത്. തുടർന്ന് റോഡരികിൽ വാക്ക് തർക്കമുണ്ടായി. ഇത് അടുത്തുള്ള വീടന്റെ മുറ്റത്തേക്ക് നീങ്ങിയതോടെ യുവാവ് അക്രമാസക്തനാവുകയായിരുന്നു. ഇവിടെ വെച്ചിരുന്ന ചെടിച്ചട്ടി ഇയാൾ പോലീസുകാരന്റെ നേർക്ക് വലിച്ചെറിഞ്ഞു. ഭാഗ്യം കൊണ്ടാണ് എസ്‌ഐ രക്ഷപ്പെട്ടത്.

ഇതിനിടെയാണ് സിപിഒയുടെ താടിയിൽ കടിച്ചത്. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിയിൽ അദ്ദേഹം ചികിത്സ തേടി.

ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് യുവാവിനെ കീഴടക്കിയത്. മാനസികാസ്വാസ്ഥ്യത്തിന് ഏറെ കാലമായി ചികിത്സ തേടുന്ന ആളാണിതെന്ന് പോലീസ് അറിയിച്ചു.

Related Articles

Check Also
Close
Back to top button