KeralaLatest

അഞ്ച്​ പഞ്ചായത്തില്‍ക്കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു

“Manju”

ആലപ്പുഴ: തകഴി പഞ്ചായത്തിന്​ പിന്നാലെ അഞ്ച്​ പഞ്ചായത്തില്‍ക്കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത കടുപ്പിച്ച്‌​ അധികൃതര്‍.
ഈ പഞ്ചായത്തുകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് സാമ്പിള്‍ ശേഖരിച്ച്‌ ഭോപാലിലെ നാഷനല്‍ ഇന്‍സ്​റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബില്‍ പരിശോധന നടത്തി. എച്ച്‌ 5 എന്‍1 വിഭാഗത്തില്‍പെടുന്ന വൈറസി​ന്റെ സാന്നിധ്യമാണ് സാമ്പിളില്‍ കണ്ടെത്തിയത്.


ദേശാടനപ്പക്ഷികളില്‍നിന്നാകാം രോഗം പിടിപെട്ടതെന്നാണ്​ മൃഗസംരക്ഷണ വകുപ്പ്​ നിഗമനം. ആലപ്പുഴ ജില്ലയില്‍ പുറക്കാട് പഞ്ചായത്തിലും താറാ‍വുകള്‍ കൂട്ടത്തോടെ ചാകുന്നുണ്ട്. ഇവിടെനിന്ന്​ ശേഖരിച്ച സാമ്പിള്‍ ഫലം വന്നിട്ടില്ല.
അതിവ്യാപനം തടയുന്നതിന്​ നെടുമുടിയിലും കരുവാറ്റയിലും കൂടി താറാവുകളെ കൊന്ന് ദഹിപ്പിക്കുകയാണ്​ (കള്ളിങ്) അധികൃതര്‍. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തി​ന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ ഉള്‍​പ്പെടെ കള്ളിങ് ചെയ്യും. നെടുമുടിയില്‍ 22,803 പക്ഷികളെയും കരുവാറ്റയില്‍ 15,875 പക്ഷികളെയുമാണ് മൃഗസംരക്ഷണ വകുപ്പിനുകീഴിലെ റാപിഡ് റെസ്പോണ്‍സ് ടീം കള്ളിങ്ങിന്​ വിധേയമാക്കിത്തുടങ്ങിയത്​.
നെടുമുടി പഞ്ചായത്തിലും കരുവാറ്റയിലും താറാവ്, കോഴി, കാട മുട്ടയും ഇറച്ചിയും വില്‍പന നിരോധിച്ചിരിക്കുകയാണ്​. നെടുമുടിയിലെ മൂന്ന്​ കര്‍ഷകരുടെ 21,000 താറാവില്‍ ബുധനാഴ്​ച വരെ 12,722 എണ്ണം ചത്തു. ചത്ത താറാവുകളുടെ സാമ്പിള്‍ ആറുദിവസം മുമ്പ്​ ശേഖരിച്ചെങ്കിലും ഫലം ലഭിച്ചിട്ടില്ല.

Related Articles

Back to top button