Latest

കുട്ടികളെ പഠിപ്പിക്കാൻ ഇനി റോബോട്ടുകളും

“Manju”

ഹൈദരാബാദ് :ഇന്ത്യയിൽ ആദ്യമായി സ്‌കൂളുകളിൽ റോബോട്ടിനെ അവതരിപ്പിച്ച് ഇൻഡസ് ട്രസ്റ്റ്. ഹൈദരാബാദ്, ബംഗളൂരു, പൂനെ, ബെലഗാവി എന്നിവിടങ്ങളിലെ ട്രസ്റ്റിന്റെ സ്‌കൂളുകളിലാണ് ‘ഈഗിൾ’ റോബോട്ടുകൾ കുട്ടികളെ പഠിപ്പിക്കുന്നത്. 5 മുതൽ 11 വരെ ക്ലാസ്സുകളിലെ കുട്ടികളെ പഠിപ്പിക്കാൻ ഇവയ്‌ക്ക് കഴിയും. ഐഐടി യിലെ എഞ്ചിനീയറുമാരാണ് റോബോട്ടിന്റെ സൃഷ്ടിയ്‌ക്കു പിന്നിൽ. കണ്ടൻന്റ് ഡെവലപ്പർമാരുടെയും പരിചയ സമ്പന്നരായ അദ്ധ്യാപകരുടെയും സഹായത്തോടെയാണ് ഈഗിളിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

7,8,9, ക്ലാസ്സുകളിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഭൂമി ശാസ്ത്രം, ചരിത്രം എന്നിവ പഠിപ്പിക്കുന്നതിൽ അദ്ധ്യാപകരെ സഹായിക്കുന്നതിന് ഈഗിളിനെ ഉപയോഗിക്കുന്നു. സയൻസും ഹ്യമാനിറ്റീസ് വിഷയങ്ങളും ഭാഷ വിഷയങ്ങളും റോബോട്ടിന് സ്വയമേ പഠിപ്പിക്കാൻ കഴിയും. മുപ്പതോളം ഭാഷകൾ ഇതിന് കൈകാര്യം ചെയ്യാൻ കഴിയും. കുട്ടികളുടെ സംശയ നിവാരണവും ചോദ്യങ്ങൾ ചോദിക്കാനും അദ്ധ്യയനത്തിന്റെ അവസാനം പ്രത്യേക സംവിധാനം വഴി വിലയിരുത്താനും കഴിയും. മൊബൈൽ, ടാബ്, ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങൾ വഴി കുട്ടികൾക്ക് റോബേട്ടിന്റെ സേവനം ലഭ്യമാകും.

മനുഷ്യന്റെ ബുദ്ധിയും നിർമിത ബുദ്ധിയും സംയോജിപ്പിക്കുന്നതു വഴി വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഇൻഡസ് ട്രസ്റ്റ് സ്ഥാപകനും സിഇഒയുമായ അർജുൻ റായ് വ്യക്തമാക്കി. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും റോബോട്ടുകളെ വിന്യസിപ്പിക്കുമെന്ന് ഇൻഡസ് ഇന്റർനാഷണൽ സ്‌കൂൾ മേധാവി അപർണ അചന്ദ വ്യകതമാക്കി.

ഈഗിൾ റോബോട്ടുകളെ 2019 ലാണ് ആദ്യമായി അവതരിപ്പിച്ചത്. ബംഗളൂരുവിലെ ഇൻഡസ് ട്രസ്റ്റിനു കീഴിലുള്ള സ്‌കൂളിൽ പൈലറ്റ് പ്രോജക്ടിൽ അദ്ധ്യാപകരുടെ സഹായി ആയാണ് റോബോട്ടുകളുടെ പ്രവർത്തനം ആരംഭിച്ചത്.

Related Articles

Back to top button