KeralaLatest

സര്‍ഗ്ഗകൈരളി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

“Manju”


കോലിയക്കോട് : സര്‍ഗ്ഗകൈരളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞാംപാറ സര്‍ഗ്ഗകൈരളി നഗറില്‍ വെള്ളിയാഴ്ച മെഡിക്കല്‍ ക്യാമ്പ് നടന്നു. പോത്തൻകോട് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ ഡി.മിഥുൻ രക്തം ദാനം ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  രക്തദാനത്തിന്റെ മഹത്വം എല്ലാവരും മനസ്സിലാക്കണമെന്നും മറ്റ് നഷ്ടങ്ങളൊന്നും തന്നെയില്ലാതെ നമുക്ക് നമ്മുടെ സഹജീവികളെ സഹായിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗമാണ് രക്തദാനമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തംദാനം നടത്താം. യുവാക്കള്‍ രക്തദാനത്തിനായി മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ബ്ലോക്ക് മെമ്പര്‍ എസ്.സജീവ് മഹനീയ സാന്നിദ്ധ്യം വഹിച്ചു. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നടന്ന ക്യാമ്പില്‍ 70 ഓളം പേര്‍ പങ്കെടുത്ത് രക്തദാനം നടത്തി. സര്‍ഗ്ഗകൈരളി സെക്രട്ടറി മോഹനന്‍, പ്രസിഡന്റ് കെ.മധു, അരുണ്‍.എസ്. തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button