ArticleLatest

അമിതമായാല്‍ വെള്ളവും ആപത്ത്

“Manju”

നമ്മുടെ ശരീരത്തിന്‍റെ എല്ലാ കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാന്‍ ഏറ്റവും ആവശ്യമുള്ള ഒന്നാണ് വെള്ളം. ശരീരത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഓരോ ആളുകളും കുടിക്കേണ്ട വെള്ളത്തിന്‍റെ അളവ് വ്യത്യസ്തമാണ്. ആരോഗ്യം നിലനിര്‍ത്താന്‍ വെള്ളം അത്യാവശ്യമാണെങ്കിലും അമിതമായി വെള്ളം കുടിക്കുന്നതും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. ശരീരത്തില്‍ ജലാംശത്തിന്‍റെ അളവ് കൂടിയാല്‍ എന്ത് സംഭവിക്കും?

ശരീരത്തില്‍ കൂടുതലായി വരുന്ന വെള്ളം പുറന്തള്ളുന്നത് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ശരീരത്തിലെ അമിതമായ ജലാംശം രക്തത്തിലെ ഉപ്പിന്‍റെ അളവ് കുറയാന്‍ ഇടയാക്കും. ഹൈപ്പോനോട്രെമിയ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. ഇതുമൂലം പേശികള്‍ക്ക് ബലക്കുറവ്,പേശിവേദന,തലക്കറക്കം എന്നിവയ്ക്ക് കാരണമാകും.

ഈ അവസ്ഥ ഒഴിവാക്കാനായി മോര്,ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം, തേങ്ങാവെള്ളം,തൈര് എന്നിവ ഉപയോഗിക്കുന്നത് ശീലമാക്കാവുന്നതാണ്. ഒരാള്‍ ഒരു ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കണമെന്ന് പറയുമെങ്കിലും ഓരോ വ്യക്തിയേയും അനുസരിച്ച്‌ ഇത് വ്യത്യാസപ്പെടും. പ്രായം,ഭക്ഷണത്തിലെ പോഷകങ്ങളുടെ അളവ്,ശരീരഭാരം,വ്യായാമം എന്നിവ കൂടി കണക്കിലെടുത്താണ് കുടിക്കേണ്ട വെള്ളത്തിന്‍റെ അളവ് നിശ്ചയിക്കേണ്ടത്.

Related Articles

Back to top button