KeralaLatest

എലിയറക്കല്‍ സെന്റ് മേരീസ് സ്കൂളിലെ കുട്ടികള്‍ കോന്നി ആശ്രമം സന്ദര്‍ശിച്ചു.

“Manju”

കോന്നി (പത്തനംതിട്ട) : കോന്നി എലിയറക്കല്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘം ശാന്തിഗിരി ആശ്രമം, കോന്നി ബ്രാ‍ഞ്ച് സന്ദര്‍ശിച്ചു. യു.കെ.ജി. ഒന്നാം ക്ലാസ് വിഭാഗത്തിലെ കുട്ടികളാണ് ആശ്രമത്തിലെത്തിയത്. സന്ദര്‍ശക സംഘം പ്രാര്‍ത്ഥനാലയം, പപ്പടം യൂണിറ്റ് എന്നിവ കാണുകയുണ്ടായി. പരിസരത്ത് ആകാംക്ഷയോടെ തങ്ങിയ കുരുന്നുകള്‍ക്ക് ഇന്‍ചാര്‍ജ് സ്വാമി പ്രകാശരൂപ ജ്ഞാനതപസ്വി ആശ്രമത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും പ്രസാദവും ജ്യൂസും നല്‍കി യാത്രയാക്കുകയും ചെയ്തു. സന്ദര്‍ശകരില്‍ 150 കുട്ടികളും 10 അദ്ധ്യാപക അനദ്ധ്യാപക സ്റ്റാഫുകളും ഉണ്ടായിരുന്നു.

Related Articles

Back to top button