LatestThiruvananthapuram

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

“Manju”

തിരുവനന്തപുരം: അധ്യാപക ദിനത്തിനു മുന്നോടിയായി സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തന മികവിനാണ് പുരസ്‌കാരം നല്‍കുന്നത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും, പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുവിദ്യാഭ്യാസ വകുപ്പ് കണ്‍വീനറും, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗവുമായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെട്ടുത്തത്.
പ്രൈമറി വിഭാഗത്തില്‍ പതിനാലും, സെക്കന്‍ഡറി വിഭാഗത്തില്‍ പതിമൂന്നും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അഞ്ചും അധ്യാപകരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

ജെ സെല്‍വരാജ്, ഡി ആര്‍ ഗീതാകുമാരി, വി അനില്‍, എ താഹിറ ബീവി, ബിനുജോയ്, ടി ബി മോളി, കെ എം നൗഫല്‍, പി രമേശന്‍, സി മോഹനന്‍, ബിജു മാത്യു, എം കെ ലളിത, എ ഇ സതീഷ് ബാബു, കെ സി ഗിരീഷ് ബാബു, പി കൃഷ്ണദാസ് എന്നിവരാണ് പ്രൈമറി വിഭാഗത്തിലെ പുരസ്‌കാര ജോതാക്കള്‍.

സെക്കന്‍ഡറി വിഭാഗത്തില്‍ കെ വി ഷാജി, എം എ അബ്ദുള്‍ ഷുക്കൂര്‍, ടി രാജീവന്‍ നായര്‍, ഐസക് ഡാനിയേല്‍, മൈക്കില്‍ സിറിയക്, എ സൈനബ ബീവി, പി വി എല്‍ദോ, വി ടി ഗീതാ തങ്കം, കെ പി രാജീവന്‍, യു കെ ഷജില്‍, എം സുനില്‍കുമാര്‍, ടി എ സുരേഷ്, ഡി നാരായണ എന്നിവര്‍ക്കും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കെ സന്തോഷ് കുമാര്‍, ഡോ. കെ ലൈലാസ്, സജി വര്‍ഗീസ്, കെ എ ജോയ്, ബാബു പി മാത്യു, എം വി പ്രതീഷ്, എന്‍ സന്തോഷ്, എസ്, എസ് ഗീതാ നായര്‍, കെ എസ് ശ്യാല്‍ എന്നിവരുമാണ് പുരസ്‌കാരം നേടിയത്.

Related Articles

Back to top button