India

കൊപ്ര – 2022 സീസണ്‍ താങ്ങുവിലയ്ക്ക് (എം.എസ്.പി) മന്ത്രിസഭ അംഗീകാരം.

ലാഭത്തിന്റെ കുറഞ്ഞത് 50 ശതമാനം എം.എസ്.പി ഉറപ്പ് നല്‍കുന്നു

“Manju”

ഡെല്‍ഹി: കൊപ്ര 2022 സീസണിലെ താങ്ങുവിലയ്ക്ക് (എം.എസ്.പി)ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ധ്യക്ഷനായ മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്‍കി.

ശരാശരി ഗുണനിലവാരം (എഫ്.എ.ക്യു)മുള്ള മിൽ കൊപ്രയുടെ താങ്ങുവില 2021 ലെ ക്വിന്റലിന് 10,335/ ല്‍ നിന്ന് 2022 സീസണില്‍ 10,590/ രൂപയായി വര്‍ദ്ധിപ്പിച്ചു. ഉണ്ട കൊപ്രയുടെ എം.എസ്.പി 2021ലെ ക്വിന്റലിന് 10,600രൂപ എന്നതില്‍ നിന്ന് 2022 സീസണില്‍ 11,000 രൂപയായും ഉയര്‍ത്തി. അഖിലേന്ത്യാതലത്തില്‍ കണക്കാക്കിയിട്ടുള്ള ശരാശരി ഉല്‍പ്പാദനചെലവിന്റെ 51.85 ശതമാനം മില്ലിംഗ കൊപ്രയ്ക്കും 57.73% ഉണ്ടകൊപ്രയ്ക്കും വരുമാനം ഉറപ്പാക്കുന്നതിനാണ് ഇത്. 2018-19 ബജറ്റില്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചത് പോലെ, അഖിലേന്ത്യാതലത്തിലുള്ള ശരാശരി ഉല്‍പ്പാദനച്ചെലവിന്റെ 1.5 മടങ്ങ് എങ്കിലും എം.എസ്.പിയായി നിശ്ചയിക്കുക എന്ന തത്വത്തിന് അനുസൃതമായാണ് 2022 സീസണിലെ കൊപ്രയുടെ എം.എസ്.പിയിലെ വര്‍ദ്ധനവ്,
അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസ് (കൃഷി ചെലവും വിലയും-സി.എ.സി.പി) കമ്മിഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള സുപ്രധാനവും പുരോഗമനപരവുമായ ചുവടുവെപ്പുകളില്‍ ഒന്നായ ഇത് കുറഞ്ഞത് 50 ശതമാനം ലാഭം ഉറപ്പാക്കുന്നു.

നാളീകേരം വളരുന്ന സംസ്ഥാനങ്ങളില്‍ താങ്ങുവിലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള കേന്ദ്ര നോഡല്‍ ഏജന്‍സികളായി ദേശീയ കാര്‍ഷിക സഹകരണ മാര്‍ക്കിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡും (നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്) ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും (നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്) തുടര്‍ന്നും പ്രവര്‍ത്തിക്കും.

Related Articles

Back to top button