IndiaLatest

സ്‌കേറ്റിംഗില്‍ റെക്കോര്‍ഡിട്ട് ഏഴ് വയസ്സുകാരി

“Manju”

പൂനെ: റോളര്‍ സ്‌കേറ്റുകള്‍ ധരിച്ച്‌ 20 കാറുകള്‍ക്ക് കീഴെ 13.74 സെക്കന്റില്‍ ഏഴു വയസ്സുകാരി സ്‌കേറ്റിംഗ് നടത്തിയപ്പോള്‍ പിറന്നത് ചരിത്രം.പൂനെയില്‍ നിന്നുള്ള ഏഴുവയസ്സുകാരി ദേശ്‌ന നഹറാണ് ലിംബോ സ്‌കേറ്റിംഗില്‍ ഗിന്നസ് റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചത്. 2015ല്‍ ചൈനയില്‍ നിന്നുള്ള പെണ്‍കുട്ടി സ്ഥാപിച്ച ലോക റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായി മാറിയത്. ചൈനീസ് സ്വദേശിനിയായ 14കാരി 14.15 സെക്കന്റില്‍ 100 മീറ്റര്‍ സ്‌കേറ്റിംഗ് ചെയ്ത റെക്കോര്‍ഡാണ് ദേശ്‌ന മറികടന്നത്. സെക്കന്റുകള്‍ കൊണ്ട് 193 അടി ദൂരം 20 കാറുകള്‍ക്ക് കീഴില്‍ പെണ്‍കുട്ടി സ്‌കേറ്റിംഗ് നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുവരികയാണ്. രണ്ടു വര്‍ഷമായി സ്‌കേറ്റിംഗ് പഠിക്കുന്ന ദേശ്‌ന കഴിഞ്ഞ ആറുമാസമായി ലിംബോ സ്‌കേറ്റിംഗില്‍ ഗിന്നസ് റെക്കോര്‍ഡിനായി തയ്യാറെടുത്തു വരികയായിരുന്നെന്നും മുഴുവന്‍ സമയവും പരിശീലകന്‍ പിന്തുണ നല്‍കിയെന്നും ദേശ്‌നയുടെ പിതാവ് ആദിത്യ നഹര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button