IndiaLatest

സനുമോഹന്‍ കര്‍ണ്ണാടകയില്‍ പിടിയിലായി

“Manju”

മംഗളൂരു : ദുരൂഹ സാഹചര്യത്തില്‍ മകളെ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ നാടുവിട്ട അച്ഛന്‍ സനുമോഹന്‍ കര്‍ണ്ണാടകയില്‍ പിടിയില്‍. കര്‍ണാടകയിലെ കൊല്ലൂരിന് സമീപം കാര്‍വാറില്‍ നിന്നാണ് ഇയാള്‍ പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിലായതെന്നാണ് വിവരം. രാത്രിയിലോ തിങ്കളാഴ്ച രാവിലെയോ കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരം.

സനുമോഹനെ കൊച്ചി പോലീസ് കര്‍ണാടകയില്‍ വിശദമായി ചോദ്യംചെയ്തുവരികയാണെന്നാണ് വിവരം. എന്നാല്‍ കൊച്ചി സിറ്റി പോലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. ചോദ്യം ചെയ്തശേഷം ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാര്‍ച്ച്‌ 20ന് ആണു സനു മോഹനെ(40)യും മകള്‍ വൈഗയെയും (13) കാണാതായത്. അതിനു പിറ്റേന്ന് വൈഗയെ മുട്ടാര്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ക്കായും പുഴയില്‍ തിരച്ചിനടത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സനു മോഹന്‍ ഒളിച്ചുകടന്നതായി കണ്ടെത്തി. രണ്ടാഴ്ചയായി ഇയാള്‍ക്കായി കേരള പോലീസിന്റെ പ്രത്യേക സംഘം തെരച്ചില്‍ നടത്തി വരികയായിരുന്നു. സനു കൊല്ലൂരില്‍ ഉള്ളതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാര്‍ക്ക് സംശയം തോന്നി കര്‍ണ്ണാടക പോലീസിനെ അറിയിക്കുകയും വിവരം കേരള പോലീസിന് കൈമാറുകയുമായിരുന്നു. തെരച്ചില്‍ നടത്തിയെങ്കിലും സനുമോഹന്‍ അവിടെ നിന്നും കടന്നു

മഹാരാഷ്ട്രയില്‍ നിരവധി സാമ്ബത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടെയാളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവിടേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചു. ലുക്ക്‌ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വൈഗയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശം ഉള്ളതായി കണ്ടെത്തി. കാക്കനാട് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്.

Related Articles

Back to top button