KeralaLatestPalakkad

പാലാക്കാട് ക്രിസ്തുമസ് അവധിക്കാല ‘ക്യാമ്പ് ‘ സുകൃതം

“Manju”

പാലക്കാട് : ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയയിൽ ശാന്തിഗിരി ഗുരുമഹിമ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചുു. ഡിസംബർ 24 ന് ( 24/12/2023) ഞായറാഴ്ച രാവിലെ 9 മണിയുടെ ആരാധനക്ക് ശേഷം തുടക്കം കുറിച്ചു.

ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ ചീഫ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ (ഫിനാൻസ്) കുമാരി ആത്മജ എ ഗുരുവാണി വായിച്ചു. സമ്മേളനത്തിൽ ശാന്തിഗിരി ഗുരുമഹിമ പാലക്കാട് എരിയ കൺവീനർ കുമാരി പൗർണമി സ്വാഗതം ആശംസിച്ച.

മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ ശിവദാസ് എൻ. മുഖ്യപ്രഭാഷണം നടത്തി. നമ്മുടെ ഓരോ ചിന്തയിലും പ്രവർത്തിയിലും ഗുരുവിന്റെ ആശയം ജീവിതത്തിൽ എങ്ങനെ പകർത്തിയെടുക്കുക എന്നതിനെക്കുറിച്ച് സ്വന്തം അനുഭവത്തിലൂടെ പറഞ്ഞുതരികയുണ്ടായി. അത് കൂടാതെ ഇന്നത്തെ സമൂഹത്തിൽ നാം എത്രത്തോളം ബോധവാന്മാരായിരിക്കണം എന്നും കൂട്ടിച്ചേർത്തു. കോഡിനേഷൻ കമ്മിറ്റി കൺവീനർ രവി ശിഷ്യന് ഗുരുവിനോട് ഉള്ള വിശ്വാസം എങ്ങിനെയായിരിക്കണമെന്നും അതെങ്ങനെ നാം ഓരോരുത്തരും ഉണ്ടാക്കിയെടുക്കണമെന്നും കഥകളിലൂടെ വിശദീകരിച്ചു.
ശാന്തിഗിരി മാതൃമണ്ഡലം കോർഡിനേറ്റർ എസ്.ആശ സ്വന്തം അനുഭവം വിശദീകരിച്ചുകൊണ്ട് ഗുരുവിനോടുള്ള സ്നേഹവും അർപ്പണവും എങ്ങനെയായിരിക്കണം വേണ്ടത് എന്ന് സംസാരിച്ചു.
ഗുരുമഹിമ പാലക്കാട് ഏരിയ കമ്മിറ്റി കോർഡിനേറ്റർ കുമാരി വേദബിന്ദു എസ്. കൃതജ്ഞത അർപ്പിച്ചു. തുടർന്ന് കുമാരി അർച്ചനയുടെ നേതൃത്വത്തിൽ ഗെയിംസുകളും കലാപരിപാടികളും അവതരിപ്പിച്ചു.

Related Articles

Back to top button