IndiaKeralaLatest

വാക്സിന് ബദല്‍ ; മൂക്കിലൂടെ നല്‍കാനാവുന്ന ആന്റിബോഡി സ്പ്രേ

“Manju”

മൂക്കിലൂടെ നല്‍കാനാവുന്ന ആന്റിബോഡി സ്പ്രേയുമായി ​ഗവേഷകർ; വാക്സിന് ബദൽ ? |  Antibody nasal spray, Covid 19, Covid Vaccine | Madhyamam
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്‍ ക്ഷാമം നേരിടുന്നതനിടയില്‍ ഒരു സന്തോഷ വാര്‍ത്ത. വാക്സിന് പകരമായി മൂക്കിലടിക്കാവുന്ന ആന്റിബോഡി സ്പ്രേ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. നേചര്‍ ജേണലാണ് യൂണിവേഴ്‌സ്റ്റി ഓഫ് ടെക്‌സാസ് ഹെല്‍ത്ത് കെയര്‍ സെന്ററിലെ ഗവേഷകര്‍ ആന്റിബോഡി നേസല്‍ സ്‌പ്രേ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് വകഭേദങ്ങളെ ചെറുക്കാന്‍ നേസല്‍ സ്‌പ്രേക്ക് കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഒരു എലിയില്‍ നടത്തിയ പരീക്ഷണത്തിലൂടെ ഇക്കാര്യം തെളിയിക്കാനെയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശാസ്ത്രജ്ഞര്‍ നിര്‍മിച്ച ഹൈബ്രിഡ് ആന്റിബോഡിക്ക് അണുബാധയുളള എലിയുടെ ശ്വാസകോശത്തിലെ സാര്‍സ് കോവ് 2 വൈറസിന്റെ അളവ് ഗണ്യമായി കുറക്കാനായി. അണുബാധയുണ്ടാകുന്നതിന് ആറുമണിക്കൂര്‍ മുമ്പാണ് എലിയില്‍ ഈ സ്‌പ്രേ ഉപയോഗിച്ചത്. ആറുമണിക്കൂറിന് ശേഷം വീണ്ടും സ്പ്രേ നല്‍കി. ഇതോടെ എലിയുടെ ശ്വാസകോശത്തിലെ വൈറസ് വ്യാപനം കുറഞ്ഞുവന്നു. കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനുളള തയ്യാറെടുപ്പിലാണ് ഗവേഷകര്‍. ഈ ആന്റിബോഡി നേരിട്ട് മൂക്കിലൂടെ നല്‍കാനാവും.

Related Articles

Back to top button