IndiaLatest

മനുഷ്യക്കടത്ത്: 183 കുട്ടികളെ രക്ഷപ്പെടുത്തി

“Manju”

‘ഓപ്പറേഷന്‍ എഎഎച്ച്‌ടി’ വഴി 183 കുട്ടികളെ രക്ഷപ്പെടുത്തിയതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് വ്യക്തമാക്കി. ആര്‍.പി.എഫ് പുറത്തു വിട്ടത് ജൂലൈ മാസത്തെ കണക്കുകളാണ് . മോചിപ്പിച്ചവരില്‍ 151 ആണ്‍കുട്ടികളും 32 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഡ്രൈവുമായി ബന്ധപ്പെട്ട് ഇതുവരെ 47 പേരെ പിടികൂടിയിട്ടുണ്ട്. കുട്ടികളെ പ്രലോഭിപ്പിച്ച്‌ ജോലിക്ക് കൊണ്ടുപോകുകയും കുറച്ച്‌ പേരെ മദ്രസയില്‍ പഠിപ്പിക്കുകയും ചെയ്യുകയായിരുന്നു ഉദ്ദേശം. സംഭവത്തില്‍ പ്രധാന പ്രതി ഉള്‍പ്പെടെ 4 പേരെ ആര്‍പിഎഫ് പിടികൂടിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്തവരെയും സ്ത്രീകളെയും മനുഷ്യക്കടത്തുകാരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് ‘ഓപ്പറേഷന്‍ എഎഎച്ച്‌ടി’യുടെ ലക്ഷ്യം.റെയില്‍ വഴിയുള്ള മനുഷ്യക്കടത്ത് തടയാന്‍ കഴിഞ്ഞ മാസം മുതലാണ് ഈ ഡ്രൈവ് ആരംഭിച്ചത്. സംസ്ഥാന പൊലീസ്, എല്‍.ഇ.എകള്‍, മറ്റ് പങ്കാളികള്‍ എന്നിവയെ ഏകോപിച്ചാണ് ‘ഓപ്പറേഷന്‍ എഎഎച്ച്‌ടി’ ആര്‍പിഎഫ് ഫീല്‍ഡ് യൂണിറ്റുകള്‍ക്ക് ഡ്രൈവ് നടത്തുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ (2017, 2018, 2019, 2020 & 2021) 2178 പേരെ രക്ഷിച്ചതായി ആര്‍പിഎഫ് അറിയിച്ചു. അടുത്തിടെ മഹാനന്ദ എക്‌സ്പ്രസില്‍ നിന്ന് 21 ആണ്‍കുട്ടികളെ ആര്‍പിഎഫ് രക്ഷപ്പെടുത്തിയിരുന്നു.

Related Articles

Back to top button