InternationalLatest

ദുബൈയിലെ ജനസംഖ്യ വര്‍ധിക്കുന്നു

“Manju”

ദുബൈ: ദുബൈയിലെ ജനസംഖ്യ വര്‍ധിക്കുന്നു. 33 ലക്ഷമായാണ് എമിറേറ്റിലെ ജനസംഖ്യ വര്‍ധിച്ചത്.1950ല്‍ ജനസംഖ്യ വെറും 20,000 ആയിരുന്നെങ്കില്‍ 70 വര്‍ഷം കൊണ്ട് 165 മടങ്ങാണ് വര്‍ധിച്ചത്. 2040 ആകുമ്ബോഴേക്കും ജനസംഖ്യ 58 ലക്ഷമാകുമെന്നും പ്രതീക്ഷിക്കുന്നു.ദുബൈ അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ വിലയിരുത്തലില്‍ 2040 ആകുമ്പോഴേക്കും പകല്‍ സമയത്തെ ജനസംഖ്യ 78 ലക്ഷമാകും. യു എ ഇയിലെ വിവിധ എമിറേറ്റുകളില്‍ താമസിച്ചു ദുബൈയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്ബോഴാണ് പകല്‍ നേരത്തെ ഈ വര്‍ധനയുണ്ടാവുക.കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തന്നെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജനസംഖ്യയില്‍ ഒരുലക്ഷം പേരുടെ വര്‍ധനയുണ്ടായതായി കണക്ക് വെളിപ്പെടുത്തുന്നു.

Related Articles

Back to top button