LatestThiruvananthapuram

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുമായി ആഹ്ലാദം ഇവീസ് പൂലന്തറയിൽ

“Manju”

പോത്തൻകോട് : ഇലക്ട്രിക് വാഹനങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രിയമേറിയതോടെ ഹീറോ ഇലക്ട്രിക് വാഹനങ്ങളുമായി ആഹ്ലാദം ഇവീസ് പോത്തൻകോട്-വെഞ്ഞാറമൂട് ബൈപാസ് റോഡിൽ പൂലന്തറയിൽ പ്രവർത്തനമാരംഭിച്ചു. വൈദ്യുത വാഹനങ്ങളിലേക്കുള്ള കേരളത്തിന്റെ ചുവടുമാറ്റം സാധാരണക്കാരന് ആശ്വാസമാകുകയാണ്. പെട്രോള്‍-ഡീസല്‍ വില ദൈനംദിന ബജറ്റിന് താങ്ങാനാകാത്ത നിലയില്‍ തുടരുന്നതും സി. എന്‍.ജി. വിലവര്‍ധന സംബന്ധിച്ച ആശങ്കകളും വൈദ്യുത വാഹനങ്ങളുടെ ജനപ്രീതി കൂട്ടുമെന്ന് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ച ശാന്തിഗിരി ഹെൽത്ത്കെയർ &റിസർച്ച് ഓർഗനൈസേഷൻ ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി പറഞ്ഞു. ആകർഷകമായ മോഡലുകൾ ഷോറൂമിലുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില താരതമ്യേന കൂടുതലാണെങ്കിലും മറ്റ് ചെലവുകളൊന്നും പിന്നീട് വരില്ലെന്ന് ഷോറൂം ഉടമ സുധികുമാർ. വി ശാന്തിഗിരി ന്യൂസിനോട് പറഞ്ഞു. ഉദ്ഘാടന വേളയിൽ ബ്രഹ്മചാരി മനോജ്, പ്രശസ്ത സംവിധായകയും ശിൽപിയുമായ രാജീവ് അഞ്ചൽ, ഭദ്രൻ.വി, അജികുമാർ.വി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വാഹനങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് – ഫോൺ: 9447241136

Related Articles

Back to top button