InternationalLatest

നറുക്കെടുപ്പില്‍ ഒരു കിലോ സ്വര്‍ണം സമ്മാനം നേടി ഇന്ത്യക്കാരന്‍

“Manju”

ദുബായ്: മെഹ്‌സൂസ് നറുക്കെടുപ്പിന്റെ ഗോള്‍ഡന്‍ സമ്മര്‍ പ്രെമോഷന്റെ സമ്മാനമായ ഒരു കിലോ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യക്കാരന്‍.  ബെംഗളൂരു സ്വദേശി നാല്‍പ്പത്തിരണ്ടുകാരന്‍ മുഹമ്മദ് ഷുഹൈബ് ആണ് ആ ഭാഗ്യവാന്‍. അഞ്ചു വര്‍ഷമായി ഷുഹൈബ് യുഎഇയില്‍ എത്തിയിട്ട്. 2017 മുതല്‍ അബുദാബിയിലെ ഒരു സ്ഥാപനത്തില്‍ ഹ്യൂമണ്‍ റിസോഴ്‌സസ് അഡ്മിനിട്രറ്ററാണ് ഇദ്ദേഹം.
”ഒരു കിലോ സ്വര്‍ണം എനിക്കാണെന്ന് ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ശരിക്കും ത്രില്ലടിച്ചു. ആദ്യം എനിക്കത് വിശ്വസിക്കാന്‍ സാധിച്ചില്ല. സംശയം തീര്‍ക്കാന്‍ വീണ്ടും അവരുടെ ഓഫീസിലേക്ക് വിളിച്ചു. സ്വര്‍ണം ലഭിച്ചിരുന്നെങ്കില്‍ സ്വപ്നം കണ്ടിരുന്നു. ഇത്രയും വലിയ സമ്മാനം ലഭിച്ചുവെന്ന് ഞാന്‍ ഇതുവരെ എന്റെ ബന്ധുക്കളോടോ കുടുംബാംഗങ്ങളോടോ പോലും പറഞ്ഞിട്ടില്ല. നാട്ടിലുള്ള കുടുംബത്തിന് ഈ സമ്മാനം വലിയ ഗുണം ചെയ്യും. എന്റെ രണ്ടു പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും സാധിക്കും”- മുഹമ്മദ് ഷുഹൈബ് പറഞ്ഞു.
വിനു സുരേഷ്, മണിരാജ് മാരിയപ്പന്‍ എന്നീ ഇന്ത്യക്കാര്‍ക്കും നറുക്കെടുപ്പില്‍ 100,000 ദിര്‍ഹം വീതം സമ്മാനം ലഭിച്ചു. ഒരു ഫിലിപ്പീന്‍ സ്വദേശിക്കും 100,000 ദിര്‍ഹം ലഭിച്ചു.

Related Articles

Back to top button