InternationalLatest

നഷ്ടപരിഹാര കേസുകള്‍ തീര്‍പ്പാക്കി

“Manju”

ദുബൈ: കരിപ്പൂര്‍ വിമാനദുരന്തത്തിന്‍റെ ഇരകള്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കുമുള്ള യു.എ.ഇയിലെ നഷ്ടപരിഹാര കേസുകള്‍ തീര്‍പ്പാക്കി.ദുരന്തത്തിന്‍റെ രണ്ടാം വാര്‍ഷികത്തിന് തൊട്ടുമുമ്പാണ് യു.എ.ഇയിലെ 47 കേസുകള്‍ കോടതിക്ക് പുറത്ത് തീര്‍പ്പാക്കിയത്. ഇന്ത്യയില്‍ നടന്ന വിമാനാപകടത്തിന്‍റെ നഷ്ടപരിഹാരം ആദ്യമായാണ് രാജ്യത്തിന് പുറത്ത് തീര്‍പ്പാക്കുന്നത്. 2020 ആഗസ്റ്റ് ഏഴിനാണ് ദുബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം കരിപ്പൂരില്‍ അപകത്തില്‍പെട്ട് പൈലറ്റ് അടക്കം 21 പേര്‍ മരിച്ചത്.169 പേര്‍ക്ക് പരിക്കേറ്റിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1.31 കോടി രൂപ മുതല്‍ 6.23 കോടി രൂപ വരെയാണ് വിവിധ തട്ടിലായി നഷ്ടപരിഹാരം നല്‍കിയത്. പരിക്കേറ്റവര്‍ക്ക് 12 ലക്ഷം രൂപ മുതല്‍ നഷ്ടപരിഹാരം ലഭിച്ചു. നാട്ടിലെ നഷ്ടപരിഹാര കേസുകള്‍ കഴിഞ്ഞ ദിവസം തീര്‍പ്പാക്കിയിരുന്നു. ഭൂരിപക്ഷം പേര്‍ക്കും പണം ലഭിച്ചു. ബാക്കിയുള്ളവര്‍ക്ക് ഈ മാസം തന്നെ തുക നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ ജോലികള്‍ പുരോഗമിക്കുകയാണ്. യാത്രക്കാരില്‍ 47 പേര്‍ യു.എ.ഇയിലും 131 പേര്‍ ഇന്ത്യയിലും ആറ് പേര്‍ അമേരിക്കയിലുമായിരുന്നു.വിമാനം പുറപ്പെട്ടത് യു.എ.ഇയില്‍ നിന്നായതിനാല്‍ ദുബൈ കോടതിയെ സമീപിക്കാന്‍ 47 പേരുടെ കൂട്ടായ്മ തീരുമാനിച്ചിരുന്നു. ഇതോടെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സിന്‍റെ നിയമകാര്യ പ്രതിനിധിയായ തമീമി ആന്‍ഡ് കമ്പനിയും യാത്രക്കാരുടെ ലീഗല്‍ ഫേമായ ബെസ്റ്റ് വിന്‍സുമായി കോടതിക്ക് പുറത്ത് ചര്‍ച്ച നടത്തി തീര്‍പ്പാക്കിയത്. മംഗലാപുരം വിമാനാപകടത്തിന്‍റെ നഷ്ടപരിഹാര കേസുകള്‍ ഇനിയും തീര്‍പ്പാക്കാതെ തുടരുമ്പോഴാണ് കരിപ്പൂരിലേത് രണ്ട് വര്‍ഷത്തിനുള്ളില്‍ തീരുമാനമായത്

Related Articles

Back to top button