InternationalLatest

ആക്രമണത്തെ അപലപിച്ച്‌ സൗദി അറേബ്യ

“Manju”

ജിദ്ദ: ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശ സേന നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. പലസ്തീന്‍ ജനതക്കൊപ്പം നില്‍ക്കുമെന്നും രാജ്യത്തിന്റെ പിന്തുണയുണ്ടാകുമെന്നും ആക്രമണത്തെ അപലപിച്ചു പുറത്തിറക്കിയ പ്രസ്​താവനയില്‍ സൗദി വിദേശമന്ത്രാലയം വ്യക്തമാക്കി.ദീര്‍ഘകാലമായി തുടരുന്ന ഇ​സ്രയേല്‍ അതിക്രമം അവസാനിപ്പിക്കാനും സാധാരണക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാനും എല്ലാ ശ്രമങ്ങളും നടത്താന്‍ അന്താരാഷ്ട്ര സമൂഹത്തോട്​ മന്ത്രാലയം ആവശ്യപ്പെട്ടു. ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശസേന നടത്തിയ ആക്രമണത്തെ മുസ്​ലിം വേള്‍ഡ് ലീഗും അപലപിച്ചു.

Related Articles

Back to top button