IndiaLatest

ഒമിക്രോണ്‍ ഭീതിവേണ്ടെന്ന് ബ്രിട്ടീഷ്‌ ഗവേഷകന്‍

ഐ.സി.യു.വേണ്ടിവന്നിട്ടില്ലെന്ന് ഡല്‍ഹിയിലെ ഡോക്ടര്‍

“Manju”

ന്യൂഡല്‍ഹി/ലണ്ടന്‍: ഒമിക്രോണ്‍ കേസുകളില്‍ ഇതുവരെ രോഗികള്‍ക്ക്‌ ഐ.സി.യു. വേണ്ടിവന്നില്ലെന്ന്‌ ഡല്‍ഹി എല്‍.എന്‍.ജെ.പി.

കൂടുതല്‍ ആശുപത്രികള്‍ സജ്‌ജമാക്കാന്‍ ലോകരാജ്യങ്ങളും ലോകാരോഗ്യ സംഘടനയും ഒരുപോലെ മുന്നറിയിപ്പുകള്‍ പങ്കുവയ്‌ക്കുന്നതിനിടെയാണ്‌ ഡല്‍ഹിയില്‍നിന്നൊരു ആശ്വാസവാര്‍ത്ത. യു.കെയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള ഏതാനം പഠന റിപ്പോര്‍ട്ടുകളും ഒമിക്രോണ്‍ അത്ര പ്രശ്‌നക്കാരനല്ലെന്നു പറയുന്നു. ഇതുവരെ 360 കോവിഡ്‌ രോഗികളാണ്‌ എല്‍.എന്‍.ജെ.പി. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതെന്നും അതില്‍ 110 പേരും ഒമിക്രോണ്‍ ബാധിതരായിരുന്നെന്നും ആശുപത്രി ഡയറക്‌ടര്‍ കൂടിയായ ഡോ. സുരേഷ്‌ കുമാര്‍ പറഞ്ഞു. 89 പേരും ചികിത്സ കഴിഞ്ഞു മടങ്ങി. എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണ്‌. ഒറ്റയൊരു രോഗിക്കുപോലും ഐ.സി.യു. സംവിധാനം വേണ്ടിവന്നില്ലെന്നും ഡോ. സുരേഷ്‌ കുമാര്‍ പ്രതികരിച്ചു.
അതേ സമയം, ഒമിക്രോണ്‍ വൈറസ്‌ പ്രകൃതി നല്‍കിയ “വാക്‌സിനാണെന്ന്‌” ബ്രീട്ടീഷ്‌ ഗവേഷകന്‍. റീഡിങ്‌ സര്‍വകലാശാലയിലെ പ്രഫ. ലാന്‍ ജോണ്‍സാണ്‌ ഒമിക്രോണ്‍ ഭീതിക്കെതിരേ രംഗത്തുള്ളത്‌. ബ്രിട്ടനില്‍ ഒമിക്രോണ്‍ ബാധിച്ചവരില്‍ 90 ശതമാനം പേരും വാക്‌സിനെടുക്കാത്തവരാണ്‌. ഒമിക്രോണ്‍ വ്യാപനത്തിന്റെ വേഗത കൂടുതലാണ്‌. എന്നാല്‍, നേരിയ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമാണു രോഗബാധിതരില്‍ കണ്ടെത്തിയത്‌. കൂടാതെ ശരീരത്തില്‍ ആന്റിബോഡികള്‍ രൂപപ്പെടുത്തുകയും ചെയ്യും. ഭാവി കോവിഡ്‌ പതിപ്പുകള്‍ ആരോഗ്യ പ്രശ്‌നമുണ്ടാക്കില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

Related Articles

Back to top button