InternationalLatest

ചിന്തന്‍ ശിബിര്‍ ആദ്യത്തേത് ഒമാനില്‍

“Manju”

മ​സ്ക​ത്ത്​: എ.​ഐ.​സി.​സി, കെ.​പി.​സി.​സി മാ​തൃ​ക​യി​ല്‍ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഒ.​ഐ.​സി.​സി​യും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളെ​യും പ്ര​ധാ​ന പ്ര​വ​ര്‍​ത്ത​ക​രെ​യും പ​​​ങ്കെ​ടു​പ്പി​ച്ച്‌​ അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ലെ നി​യ​മ​ത്തി​നു വി​ധേ​യ​മാ​യി ചി​ന്ത​ന്‍ ശി​ബി​ര്‍ ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന്​ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ കു​മ്ബ​ള​ത്തു ശ​ങ്ക​ര​പി​ള്ള അ​റി​യി​ച്ചു. സാ​മൂ​ഹി​ക, ആ​തു​ര​സേ​വ​ന രം​ഗ​ത്ത് കൂ​ടു​ത​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്​ വേ​ണ്ടി കെ.​പി.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ന​ട​ന്ന ന​വ​സ​ങ്ക​ല്‍​പ് ചി​ന്ത​ന്‍ ശി​ബി​ര്‍ മാ​തൃ​ക​യി​ല്‍ ന​ട​ത്താ​നാ​ണ് നി​ര്‍​ദേ​ശം.രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി വി​വി​ധ സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ല്‍ നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ ന​ല്‍​കാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും കു​മ്ബ​ള​ത്തു ശ​ങ്ക​ര​പി​ള്ള വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ഒ​മാ​നി​ല്‍ ഈ​മാ​സം 26ന് ​പ്ര​വാ​സ ലോ​ക​ത്തെ ആ​ദ്യ ചി​ന്ത​ന്‍ ശി​ബി​ര്‍ പ്ര​മു​ഖ നേ​താ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ക്കും. ഒ.​ഐ.​സി.​സി​യു​ടെ ആ​ഗോ​ള​ത​ല അം​ഗ​ത്വ വി​ത​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചെ​ന്നും മൂ​ന്നു​ല​ക്ഷം അം​ഗ​ങ്ങ​ളെ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related Articles

Back to top button