Uncategorized

ഭാര്യയുടെ സ്വർണം മോഷ്ടിച്ച് കാമുകിക്ക് നൽകി; ഭർത്താവ് അറസ്റ്റിൽ

“Manju”

ചെന്നൈ: ഭാര്യയുടെ സ്വർണം കവർന്ന് കാമുകിക്ക് നൽകിയ ഭർത്താവ് അറസ്റ്റിൽ. 40-കാരനായ ശേഖറിനെ ചെന്നൈ പോലീസാണ് അറസ്റ്റ് ചെയ്തത്. 22-കാരിയായ കാമുകിക്ക് സമ്മാനിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചെന്നൈയിലെ പൂനമല്ലി മേഖലയിൽ സഹോദരന്റെ കുടുംബത്തിനും അമ്മയ്‌ക്കും ഒപ്പമായിരുന്നു ശേഖർ താമസിച്ചിരുന്നത്. രണ്ട് വർഷം മുമ്പ് ശേഖറിന്റെ ഭാര്യ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇവിടെ നിന്നും മാറിയിരുന്നു. ഈയടുത്ത കാലത്ത് തന്റെ സ്വർണാഭരണങ്ങൾ കൊണ്ടുപോകാനായി ശേഖറിന്റെ വീട്ടിലേക്ക് ഭാര്യ തിരികെ വന്നു. അപ്പോഴാണ് ഭർതൃഗൃഹത്തിൽ തന്റെ സ്വർണമില്ലെന്ന് ഭാര്യ തിരിച്ചറിഞ്ഞത്. ശേഖറിന്റെ അമ്മയുടെ സ്വർണാഭരണങ്ങളും കാണാതെ പോയിരുന്നു.

ഇതോടെ ഭാര്യ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ സ്വർണാഭരണങ്ങൾ എല്ലാം ശേഖർ തന്റെ കാമുകിക്ക് നൽകിയതാണെന്ന് പോലീസ് കണ്ടെത്തി. കൂടാതെ അമ്മയുടെ സ്വർണവും കാമുകിക്ക് കൈമാറിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് 22-കാരിയുടെ വസതിയിലുള്ള കാറും ശേഖർ വാങ്ങി നൽകിയതാണെന്ന് പോലീസ് കണ്ടെത്തിയത്. ഭാര്യയുടെ പരാതി പ്രകാരം സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button