Uncategorized

‘നന്മയുള്ള യുവതലമുറ’ മാതൃമണ്ഡലം സത്സംഗംനടന്നു.

“Manju”
‘നന്മയുള്ള യുവതലമുറ’ മാതൃമണ്ഡലം സത്സംഗത്തിന് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി തിരിതെളിക്കുന്നു.

പോത്തന്‍കോട് : ശാന്തിഗിരി മാതൃമണ്ഡലം തിരുവനന്തപുരം‍ ഏരിയ ( റൂറല്) കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍, വാർഷി പദ്ധതി പ്രകാരം സംഘടിപ്പിച്ച നന്മയുള്ള യുവതലമുറ‘ (പുതുതലമുറയെ ഗുരുവിന്റേതാക്കി മാറ്റുന്നതില്‍ അമ്മമാർക്കുള്ള പങ്ക്) സത്സംഗത്തില്‍ ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി മാതൃമണ്ഡലം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ഇന്ന് രാവിലെ (2023 മാര്‍ച്ച് 5 ഞായര്‍) രാവിലെ 8 മണിക്ക് ആശ്രമം കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിലാണ് സത്സംഗം നടന്നത്. ആര്‍ട്സ് & കള്‍ച്ചര്‍ പബ്ലിക് റിലേഷന്‍സ് സീനിയര്‍ ജനറല്‍ മാനേജര്‍ ഡോ.റ്റി.എസ്. സോമനാഥന്‍ സത്സംഗത്തില്‍ സംസാരിച്ചു., ശാന്തിഗിരി മാതൃമണ്ഡലം കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരിണി കൃഷ്ണപ്രിയ എ.എസ്., മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ചുമതലക്കാര്‍, മാതൃമണ്ഡലം പ്രവര്‍ത്തകര്‍ ആത്മബന്ധുക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

നന്മയുള്ള യുവതലമുറ’ (പുതുതലമുറയെ ഗുരുവിന്റേതാക്കി മാറ്റുന്നതില്‍ അമ്മമാർക്കുള്ള പങ്ക്) സത്സംഗത്തിലെ വിവിധ ദൃശ്യങ്ങളിലൂടെ..

Related Articles

Back to top button