InternationalLatest

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 31% വര്‍ദ്ധിച്ചു

“Manju”

ദുബായ്: ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയോടെ ഇന്ത്യയുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 31 ശതമാനം വര്‍ദ്ധിച്ചതായി ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് കൊമേഴ്സ്യല്‍ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച്‌ യു.എ.ഇ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കാര്‍ഷിക, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കായി യു.എ.ഇ സംഘടിപ്പിച്ച ബയേഴ്സ് സെല്ലര്‍ മീറ്റ്, ബഹ്റൈനിലെ മാമ്പഴ മേള, ഇന്ത്യയിലെ ലഡാക്കില്‍ സംഘടിപ്പിച്ച വാങ്ങല്‍ വില്‍പ്പന മേള എന്നിവയുടെ ഫലമാണ് കയറ്റുമതിയിലെ വര്‍ദ്ധനവ്. മുന്‍ വര്‍ഷങ്ങളിലെ കയറ്റുമതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ വരുമാനം ഇന്ത്യയ്ക്ക് ലഭിച്ചു.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ 55,683 കോടി രൂപയുടെ കയറ്റുമതിയാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലഡാക്കില്‍ നിന്നുള്ള ആപ്രിക്കോട്ട് ഗള്‍ഫ് വിപണിയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡായിരുന്നു. ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാമ്പഴങ്ങളും ഗള്‍ഫില്‍ വില്‍പ്പനയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button