KeralaLatest

ആര്‍ടിപിസിആര്‍ നിരക്ക് ; ലാബുടമകളുടെ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച

“Manju”

കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ ലാബുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയും. നിരക്ക് കുറച്ചത് കൂടിയാലോചന നടത്താതെയെന്ന് ലാബുടമകള്‍ കോടതിയില്‍ പറഞ്ഞു. ഐസിഎംആറിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് നിരക്ക് സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു. നിരക്ക് നിശ്ചയിക്കാനുള്ള അധികാരം അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിന് മാത്രമല്ലേ എന്നും കോടതി ചോദിച്ചു.

ഏപ്രില്‍ മുപ്പതിനാണ് സര്‍ക്കാര്‍ നിരക്ക് കുറച്ച്‌ ഉത്തരവിറക്കിയത്. എന്നാല്‍ ആര്‍ടിപിസിആര്‍ നിരക്ക് അടക്കം ഡ്രഗ്‌സ് കണ്‍ട്രോള്‍ ആക്ടിനു കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്ചയിക്കാന്‍ അധികാരമെന്നും ലാബുടമകള്‍ ഹൈക്കോടതിയില്‍ വാദിക്കുന്നു.

Related Articles

Back to top button