InternationalLatest

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ 2.4 ലക്ഷം പ്ലാസ്റ്റിക് കണങ്ങള്‍

“Manju”

കുപ്പിവെള്ളത്തിലെ നാനോ പ്ലാസ്റ്റിക് സാന്നിധ്യത്തെ കുറിച്ചുള്ള ആദ്യത്തെ പഠനമാണ് കൊളംബിയയില്‍ നടന്നത്. ഒരു ലിറ്റര്‍ കുപ്പിവെള്ളം കുടിക്കുമ്പോള്‍ 2.4 ലക്ഷത്തോളം പ്ലാസ്റ്റിക് കണങ്ങളാണ് അകത്ത് ചെല്ലുന്നതെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. മനുഷ്യന്റെ തലമുടി നാരഴിയയുടെ വിസ്താരത്തിന്റെ ഏഴുപതിലൊന്ന് വലുപ്പം മാത്രമുള്ള നാനോ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. നൈസിൻ ചിയാനും സംഘവുമാണ് ഞെട്ടിക്കുന്ന പഠനത്തിന് പിന്നില്‍.

യുഎസില്‍ വില്‍ക്കുന്ന മൂന്ന് ജനപ്രിയ ബ്രാൻഡുകളാണ് പഠന വിധേയമാക്കിയത്. ഒരു ലിറ്ററിന്റെ 25 കുപ്പികളാണ് പരിശോധിച്ചത്. ഓരോ ലിറ്ററിലും ഏകദേശം 1.1-3.7 ലക്ഷം പ്ലാസ്റ്റിക് ശകലങ്ങള്‍ വരെ ഗവേഷകര്‍ കണ്ടെത്തി. ഇതില്‍ 90 ശതമാനം നാനോപ്ലാസ്റ്റികാണ്. മനുഷ്യകോശങ്ങളിലേക്കും രക്തത്തിലേക്കും ഇവയ്‌ക്ക് എളുപ്പം കടക്കാൻ കഴിയുന്നു. പ്ലാസന്റാ വഴി ഗര്‍ഭസ്ഥ ശിശുവിലേക്കും എത്തുന്നു.

ഗവേഷകരുടെ കണ്ടെത്തലുകള്‍ നാഷണല്‍ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുത്തൻ മൈക്രോസ്കോപ്പി സാങ്കേതികവിദ്യ വികസിപ്പിച്ചാണ് നാനോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. കുപ്പിവെള്ളത്തിലെ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം മാത്രാമാണ് ഇതുവരെ കണ്ടെത്തിയത്. ഒന്ന് മുതല്‍ 5000 വരെ മൈക്രോ മീറ്റര്‍ വലുപ്പമുള്ളവയാണ് മൈക്രോ പ്ലാസ്റ്റിക്

Related Articles

Back to top button