IndiaLatest

ശശി തരൂര്‍ എംപിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി

“Manju”

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ച്‌ ഫ്രഞ്ച് സര്‍ക്കാര്‍. ‘Chevalier de la Legion d’Honneur’ നല്‍കിയാണ് തരൂരിനെ ആദരിച്ചിരിക്കുന്നത്. 1802-ല്‍ നപ്പോളിയന്‍ ബോണാപാര്‍ട്ട് ആണ് ഈ ബഹുമതി സ്ഥാപിച്ചത്.

ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനയിനാണ് ശശി തരൂരിനെ ഇക്കാര്യം അറിയിച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള ഏതെങ്കിലുമൊരു മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുമ്പോളാണ് പുരസ്‌കാരം സമ്മാനിക്കുക.

ഫ്രാന്‍സുമായുള്ള ബന്ധത്തെ വളരെയധികം ബഹുമാനത്തോടെ കാണുകയും ഫ്രഞ്ച് ഭാഷയയേയും സംസ്‌കാരത്തേയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ ബഹുമതിയില്‍ സന്തോഷം രേഖപ്പെടത്തുന്നതായി തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. 2010-ല്‍ സ്പാനിഷ് സര്‍ക്കാരിന്റെ ‘Royal and Distinguished Spanish Order of Charles III’ എന്ന ബഹുമതിക്കും തരൂര്‍ അര്‍ഹനായിരുന്നു.

 

Related Articles

Back to top button