IndiaLatest

ഇന്ത്യന്‍ താരങ്ങള്‍ ഫിറ്റ്നസ് തെളിയിക്കണം

“Manju”

ന്യൂഡല്‍ഹി: ഈ മാസം ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഫിറ്റ്നസ് തെളിയിക്കണമെന്ന് റിപ്പോര്‍ട്ട്. യുഎഇയാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

ഓഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. താരങ്ങള്‍ക്ക് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നസ് തെളിയിക്കേണ്ടി വരും. ഓഗസ്റ്റ് 18ന് താരങ്ങള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദീപക് ഹൂഡയും ആവേശ് ഖാനും ബെംഗളൂരുവിലേക്ക് വരേണ്ട ആവശ്യമില്ല. സിംബാബ്‌വെയ്ക്കെതിരായ പരമ്പരയില്‍ പങ്കെടുക്കുന്ന ഇരുവരും പരമ്പരയ്ക്ക് ശേഷം നേരിട്ട് ദുബായിലേക്ക് പറക്കും.

 

Related Articles

Back to top button