InternationalLatest

യുദ്ധത്തിനെതിരേ ആഗോള ഉടമ്പടിക്കുള്ള കമ്മീഷന്‍ രൂപീകരിക്കണം; മെക്‌സിന്‍ പ്രസിഡന്റ്

“Manju”

ന്യൂയോര്‍ക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആഗോള ഉടമ്പടിക്കുള്ള കമ്മീഷന്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്‌ട്ര സഭയെ സമീപിക്കുമെന്ന് മെക്‌സിന്‍ പ്രസിഡന്റ് അന്ദ്രേസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍.
റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രെയ്‌നില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ജനങ്ങള്‍ പലായനം ചെയ്യുകയും ചെയ്തു. സൈനിക ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച്‌ ബലപ്രയോഗമില്ലാതെ ചര്‍ച്ചകളിലൂടെ കാര്യങ്ങള്‍ പരിഹരിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞിരുന്നു. ഇതിനോട് താന്‍ പൂര്‍ണമായും യോജിക്കുന്നു എന്ന് ഒബ്രഡോര്‍ പറഞ്ഞു.
റഷ്യ, ചൈന, യുഎസ് എന്നീ മൂന്ന് വന്‍ശക്തികള്‍ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുകയും പ്രശ്‌നപരിഹാരത്തിനായി മദ്ധ്യസ്ഥത വഹിക്കാന്‍ പ്രധാന വ്യക്തികളോട് ആവശ്യപ്പെടുകയും വേണം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും, അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഉടമ്ബടിയില്‍ ഒപ്പിടാനും തയ്യാറാകണമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ മൂന്ന് ശക്തികളുടെ (യുഎസ്, റഷ്യ, ചൈന) തീരുമാനിച്ചാല്‍ ഉടമ്പടി നടപ്പിലാക്കാന്‍ സാധിക്കും. അതിനുള്ള എല്ലാ സംവിധാനങ്ങളും ഇപ്പോഴുണ്ടെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.

Related Articles

Back to top button