IndiaLatest

പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും വില കുതിച്ചുയരുന്നു

“Manju”

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില വലിയ രീതിയില്‍ കൂടുന്നു. കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) ഉള്‍പ്പെടെയുള്ള ഇന്ധന വിലയില്‍ രാജ്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പഴങ്ങളുടെയും പച്ചക്കറികളുടെയും വില വര്‍ധിപ്പിക്കുന്നത്. ഗുജറാത്തിലെ സൂറത്തില്‍ ആവശ്യക്കാര്‍ വര്‍ധിച്ചതും ലഭ്യതക്കുറവും കാരണം നാരങ്ങയുടെ വില കിലോഗ്രാമിന് 300 രൂപയായി.

ചുട്ടുപൊള്ളുന്ന വേനലില്‍ രാജ്യവ്യാപകമായി ചൈത്ര നവരാത്രിയുടെയും റംസാന്റെയും ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് നാരങ്ങയുടെ ആവശ്യം ഉയരുന്നത്. ഉത്തരാഖണ്ഡില്‍, മിക്കവാറും എല്ലാ പച്ചക്കറികളുടെയും വില വര്‍ദ്ധിച്ചു, നാരങ്ങ കിലോയ്ക്ക് 200-250 രൂപയ്ക്കും കയ്പക്ക കിലോയ്ക്ക് 30-35 രൂപയ്ക്കും വില്‍ക്കുന്നു. വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കച്ചവടക്കാര്‍ നഷ്ടം ഭയന്നിരിക്കുകയാണ്. പഴങ്ങളുടെയും പച്ചക്കറികളുടെയും ഉയര്‍ന്ന നിരക്കിന്റെ കാരണങ്ങളിലൊന്നായി അവര്‍ ഗതാഗതച്ചെലവിലെ വര്‍ദ്ധനവ് കണക്കാക്കുന്നു.

Related Articles

Back to top button