KeralaLatest

മാതൃമണ്ഡലം ക്വിസ് മത്സരം ; പോത്തൻകോട് ഒന്നാം സ്ഥാനത്ത്

“Manju”

ശാന്തിഗിരി : ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ പോത്തൻകോട് യൂണിറ്റിന് ഒന്നാം സ്ഥാനം. ഇന്ന് ഉച്ചയ്ക്ക് 1.30 ന് ആശ്രമം റിസര്‍ച്ച് സോണ്‍ ഓഡിറ്റോറിയത്തിലാണ് ക്വിസ് മത്സരം നടന്നത്. മാതൃമണ്ഡലം ഇന്‍ചാര്‍ജ് ജനനി പ്രമീള ജ്ഞാനതപസ്വിനി ഉദ്ഘാടനം ചെയ്ത പ്രോഗ്രാമില്‍ 12 യൂണിറ്റുകളില്‍ നിന്നായി 90 ഓളം പേര്‍ പങ്കെടുത്തു. 50 പോയിന്റ് നേടിയാണ് പോത്തൻകോട് യൂണിറ്റ് ഒന്നാമതെത്തിയത് . 45 പോയിന്റുമായി ജനസേവികപുരം രണ്ടാം സ്ഥാനത്തും ശാന്തിഗിരി ജംഗഷൻ മൂന്നാം സ്ഥാനത്തും എത്തി. ആത്മീയവും ദേശസ്നേഹവും വിജ്ഞാനവും ഇടകലര്‍ത്തിയ ക്വിസ് പ്രോഗ്രാം പ്രയോജനപ്രദമായിരുന്നുവെന്ന് പങ്കെടുത്തവര്‍ പറഞ്ഞു.

 

Related Articles

Back to top button