KeralaLatest

ഒരു ലിറ്റര്‍ പാലിന് നാല് രൂപ സബ്‌സിഡി ഓണസമ്മാനം : മന്ത്രി ജെ ചിഞ്ചുറാണി

“Manju”

തിരുവനന്തപുരം : പാല്‍സംഘങ്ങള്‍ക്കും പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകര്‍ക്കും ഒരു ലിറ്റര്‍ പാലിന് നാല് രൂപ സബ്‌സിഡി ഓണസമ്മാനമായി നല്‍കുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി.

കഴിഞ്ഞ മാസം മുതലുള്ള സബ്‌സിഡി ബാങ്ക് വഴി നേരിട്ട് ലഭ്യമാക്കും. മില്‍മ റിച്ച്‌ പാല്‍, സ്മാര്‍ട്ട് തൈര്, സ്വിഗി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയുള്ള മില്‍മ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി .
ക്ഷീരക്ഷേമനിധി ബോര്‍ഡ് ഓണ കൈനീട്ടം എന്ന നിലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് 250 രൂപ നല്‍കുമെന്നും മന്ത്രി പറഞ്ഞു. മില്‍മയുടെ ഉത്പന്ന വൈവിദ്ധ്യവും ഓണ്‍ലൈന്‍ വ്യാപാരവും വഴി ജനപ്രിയത വര്‍ധിപ്പിക്കാനാകും. വിപണയില്‍ ഒഴിവാക്കാനാകാത്ത സാന്നിദ്ധ്യമായി മില്‍മ മാറിയിട്ടുണ്ട്. പാലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യാനുസരണം പശുക്കളെ നല്‍കിവരുന്നു. പശുക്കിടാവ് പദ്ധതിയില്‍ ഇരട്ടി പഞ്ചായത്തുകളെ ഇക്കൊല്ലം തെരഞ്ഞെടുത്തു. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓരോ പശുവിനെ നല്‍കുന്ന പദ്ധതിയും ആവിഷ്‌കരിക്കുന്നു. പച്ചപ്പുല്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരേക്കറിന് 16000 രൂപ സബ്‌സിഡി നല്‍കുന്നു .

മേയര്‍ പ്രസന്ന ഏണസ്സ് ചടങ്ങില്‍ അധ്യക്ഷയായി. ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയോഷന്‍ ജില്ലാ പ്രസിഡന്റ് ചന്ദ്രശേഖരന്‍ ആദ്യവില്‍പന നിര്‍വഹിച്ചു. മില്‍മ ഭരണസമിതി കണ്‍വീനര്‍ എസ് ഭാസുരാംഗന്‍, ഡി എസ് കോണ്ട, കെ ആര്‍ മോഹനന്‍പിള്ള, വി എസ് പത്മകുമാര്‍, ആര്‍ കെ സാമുവല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button