KeralaKottayamLatest

പാഠപുസ്തകങ്ങളോടൊപ്പം ഒളിച്ചുകടത്തിയ കഞ്ചാവ് പിടിയില്‍

“Manju”

റെജി പുരോഗതി

സി.ബി.എസ്.ഇ പാഠപുസ്തകങ്ങളോടൊപ്പം ഒളിച്ചുകടത്തിയ 65 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു.കോട്ടയത്തിന് സമീപം ഏറ്റുമാനൂര്‍ പാറോലിയ്ക്കല്‍ വച്ചായിരുന്നു കഞ്ചാവ് വേട്ട.

കോട്ടയം മൂലവട്ടം സ്വദേശി ആനന്ദ് (24) , കല്ലറ സ്വദേശി അതുല്‍ (29) എന്നിവര്‍ പിടിയിലായി. പാഠപുസ്തകങ്ങളോടൊപ്പം കെട്ടുകളായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത പ്രത്യേക സംഘം കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വാളയാര്‍ മുതല്‍ ലോറിയെ പിന്‍തുടര്‍ന്നാണ് ഏറ്റുമാനൂരില്‍ പിടികൂടിയത്.

തിരുവനന്തപുരം നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനികുമാറിന്റെ നേതൃത്വത്തിലായിരുന്നു രഹസ്യ ഓപ്പറേഷന്‍ നടത്തിയത്.

Related Articles

Back to top button