IndiaLatest

ഫുട്ബോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയത് 10 പേര്‍

“Manju”

കൊല്‍ക്കത്ത: ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കാനുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചു. 10 പേരാണ് ഇതുവരെ പത്രിക നല്‍കിയത്. മുന്‍ ഇന്ത്യന്‍ താരം ബെയ്ജിങ് ബൂട്ടിയ, ബിജെപി നേതാവ് കല്യാണ് ചൗബേ, ലിങ്‌ദോ, എന്‍ എ ഹാരിസ് (കര്‍ണ്ണാടക), ഷാജി പ്രഭാകരന്‍ (ഡല്‍ഹി), ഗോപാലകൃഷ്ണ കൊസാരാജു (ആന്ധ്രാപ്രദേശ്), സെയ്ദ് ഇംതിയാസ് ഹുസൈയ്ന്‍ (ബീഹാര്‍), അജിത് ബാനര്‍ജി, മാനവേന്ദ്ര സിങ് (രാജസ്ഥാന്‍), വലാങ്കാ അലേമോ (ചര്‍ച്ചില്‍ ബ്രദേഴ്‌സ് സിഇഒ) എന്നിവരാണ് പത്രിക നല്‍കിയത്. ഇതില്‍ കല്യാണ്‍ ചൗബേയ്ക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.

Related Articles

Back to top button