KeralaLatest

സംഗീത പരിപാടിയ്ക്കിടയില്‍ സംഘര്‍ഷം

“Manju”

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ധനസമാഹാരണത്തിനായി സംഘടിപ്പിച്ച സംഗീതപരിപാടിയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരുള്‍പ്പെടെ 70 പേര്‍ക്ക് പരിക്ക്. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ പാലിയേറ്റീവ് കെയര്‍ (എസ്..പി.സി.) ആണ് ഇന്നലെ വൈകീട്ട് ബീച്ചില്‍ സംഗീതപരിപാടി സംഘടിപ്പിച്ചത്.

എട്ടു പോലീസുകാര്‍, വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പാലിയേറ്റീവ് ധനസമാഹരണത്തിനായി മൂന്നുദിവസങ്ങളായി ‘555 ദി റെയിന്‍ ഫെസ്റ്റ്കടപ്പുറത്ത് നടക്കുന്നുണ്ട്. നാല്‍പ്പതോളം സ്റ്റാളുകളും സംഗീതകലാപരിപാടികളും ഒരുക്കിയിരുന്നു. ഇന്നലെ വൈകീട്ട് നടക്കേണ്ടിയിരുന്ന പ്രശസ്ത ബാന്റിന്റെ സംഗീതപരിപാടിയ്‌ക്കായി നേരത്തെ തന്നെ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വില്‍പ്പന നടത്തിയിരുന്നു.

അവധി ദിവസമായതിനാല്‍ ബീച്ചില്‍ കൂടുതല്‍ പേരെത്തിയതും അധിക ടിക്കറ്റുകള്‍ വിറ്റ് പോയതും തിരക്കിന് കാരണമായി. ആളുകള്‍ വര്‍ദ്ധിച്ചതോടെ ടിക്കറ്റ് കൊടുക്കുന്നത് നിര്‍ത്തിവെച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നാണ് സംഘാടകര്‍ പറയുന്നത്പ്രകോപിതരായ ആളുകള്‍ സംഘാടകരുമായി തര്‍ക്കത്തിലായി. പിന്നീട് ഉന്തും തള്ളുമുണ്ടായതുമാണ് അപകടത്തിന് കാരണമായത്. തുടര്‍ന്ന് പോലീസ് ഇടപെടുകയായിരുന്നു.

 

Related Articles

Back to top button