InternationalLatest

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ; കിരീടപ്പോരാട്ടം നാളെ

“Manju”

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കിരീടപ്പോരാട്ടം നാളെ. മുന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും തമ്മിലാണ് ഫൈനല്‍. നാളെ രാവിലെ 6:30 ന് ഹാഗ് ലി ഓവലിലാണ് കിരീടപ്പോരാട്ടം നടക്കുക. ടൂര്‍ണമെന്റില്‍ അജയ്യരായാണ് മെഗ് ലാന്നിങ് ക്യാപ്ടനായ ഓസ്ട്രേലിയയുടെ ഫൈനല്‍ പ്രവേശം.

അതേസമയം തുടര്‍ തോല്‍വികള്‍ക്ക് ശേഷം അത്യുജ്വല പോരാട്ടവീര്യം പുറത്തെടുത്താണ് ഹിതര്‍ നൈറ്റ് ക്യാപ്റ്റനായ ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. സെമിയില്‍ ഓസ്ട്രേലിയ വിന്‍ഡീസിനെ തകര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു.

Related Articles

Back to top button