Uncategorized

ഓണകിറ്റ് സ്വന്തം റേഷന്‍ കടയില്‍നിന്ന്

“Manju”

തിരുവനന്തപുരം ; സൗജന്യ ഓണക്കിറ്റ് വാങ്ങാന്‍ പോര്‍ട്ടബ്‌ലിറ്റി സംവിധാനം ഒഴിവാക്കിയതോടെ 18 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് നഷ്ടമായേക്കും. അല്ലെങ്കില്‍ ഇത്രയും പേര്‍ ഓണക്കാലത്ത് കിറ്റ് വാങ്ങാന്‍ മാത്രം സ്വന്തം റേഷന്‍ കടയില്‍ പോകണം. ഇതര ജില്ലകളില്‍ താല്‍ക്കാലികമായി താമസിക്കുന്നവരും ജോലി ചെയ്യുന്നവരും മറ്റും പോര്‍ട്ടബ്‌ലിറ്റി സംവിധാനം ഉപയോഗിച്ചാണു നിലവില്‍ റേഷന്‍ വാങ്ങുന്നത്.

റേഷന്‍ കാര്‍ഡ് റജിസ്റ്റര്‍ ചെയ്തിട്ടുള്ള കടയില്‍ നിന്ന് അല്ലാതെ സംസ്ഥാനത്തെ മറ്റൊരു കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്നതാണ് പോര്‍ട്ടബ്‌ലിറ്റി സംവിധാനം. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിച്ച്‌ റേഷന്‍ വാങ്ങാവുന്ന ഈ സൗകര്യം ഒരുക്കിയതോടെ വര്‍ഷങ്ങളായി ഏറെപ്പേര്‍ ഇതു പ്രയോജനപ്പെടുത്തുന്നു.

ലോക്ഡൗണ്‍ കാലത്ത് ഇതര ജില്ലകളില്‍ കുടുങ്ങിയവര്‍ അതിജീവന കിറ്റ് ഇപ്രകാരം കൈപ്പറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓണക്കിറ്റിന് പോര്‍ട്ടബ്‌ലിറ്റി സംവിധാനം ഒഴിവാക്കിയിരുന്നില്ല. അന്ന് ഓണക്കിറ്റ് വിതരണം ചെയ്ത മാസം 18.40 ലക്ഷം കാര്‍ഡ് ഉടമകളാണു പോര്‍ട്ടബ്‌ലിറ്റി സംവിധാനം പ്രയോജനപ്പെടുത്തിയത്.

ആകെയുള്ള 92 ലക്ഷം കാര്‍ഡ് ഉടമകളില്‍ 20 മുതല്‍ 24 % വരെ പേര്‍ എല്ലാ മാസവും പോര്‍ട്ടബ്‌ലിറ്റി സംവിധാനം ഉപയോഗിക്കുന്നതായാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണക്ക്. കഴിഞ്ഞ മാസം 17.48 ലക്ഷം പേര്‍ ഇതു പ്രയോജനപ്പെടുത്തി. തിരുവനന്തപുരം ജില്ലയാണ് ഇതില്‍ മുന്നില്‍; ഏകദേശം 2.47 ലക്ഷം പേര്‍.

തൃശൂരില്‍ 1.66 ലക്ഷം , കോഴിക്കോട്ട് 1.65 ലക്ഷം , കൊല്ലത്ത് 1.52 ലക്ഷം , എറണാകുളത്ത് 1.49 ലക്ഷം , കണ്ണൂരില്‍ 1.39 ലക്ഷം പേര്‍ എന്നിങ്ങനെ പോര്‍ട്ടബ്‌ലിറ്റി ഉപയോഗിച്ചു. കോര്‍പറേഷനുകള്‍ സ്ഥിതി ചെയ്യുന്ന ജില്ലകളാണ് ഇവയെല്ലാം.

Related Articles

Back to top button