Uncategorized

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുമായി കൂടിക്കാഴ്ച നടത്തി

“Manju”

പോത്തന്‍കോട് ; തിരുവനന്തപുരം ലോക്സഭ മണ്ഡലം ബി.ജെ.പി. സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ഇന്ന് (09-03-2024 ശനിയാഴ്ച) രാവിലെ 9.00 മണിക്ക് ആശ്രമ കവാടത്തിലെത്തിയ കേന്ദ്രമന്ത്രിയെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ടമെന്റ് ചുമതലക്കാര്‍ സ്വീകരിച്ചു . താമര പര്‍ണ്ണശാലയില്‍ പുഷ്പ സമര്‍പ്പണം നടത്തി ഗുരുരൂപത്തിന് മുന്നില്‍കേന്ദ്രമന്ത്രി പ്രാര്‍ത്ഥനാ നിരതനായി. പ്രാര്‍ത്ഥനാലയം സഹകരണ മന്ദിരം എന്നിവടങ്ങളില്‍ സന്ദര്‍ശിച്ച ശേഷമാണു ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുമായി കൂടിക്കാഴ്ച നടത്തിയത്. സ്വാമിയോടൊപ്പം അരമണിക്കൂര്‍ ചെലവഴിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. കേന്ദ്രമന്ത്രിയായിരിക്കുന്നതിനുമുന്‍പും സ്വാമിയോട് അടുപ്പവും പരിചയവും ഉണ്ട്. സന്ദര്‍ശനം തികച്ചും വ്യക്തിപരമാണെന്നും മന്ത്രി പറഞ്ഞു.

ബി ജെ പി, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സി ശിവന്‍കുട്ടി, ബിജെപി ജില്ലാപ്രസിഡന്റ് വി വി രാജേഷ് എന്നിവര്‍ കേന്ദ്രമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Related Articles

Back to top button