IndiaLatest

സംഗീത സംവിധായകന്‍ അന്തരിച്ചു

“Manju”

ചലച്ചിത്ര സംഗീതസംവിധായകന്‍ ആര്‍. സോമശേഖരന്‍ (77) അന്തരിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 5:15 ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗര്‍ സൗപര്‍ണികയില്‍ ആയിരുന്നു താമസം. പരേതരായ ഭാരതി അമ്മയുടേയും പരമേശ്വരന്‍ ഉണ്ണിത്താന്റേയും മകനാണ്. ഭാര്യ ജയമണി. മക്കള്‍ ജയശേഖര്‍, ജയശ്രീ, ജയദേവ്. മരുമക്കള്‍ Adv. സുധീഷ്, മീര. സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ ഇളയ സഹോദരനാണ്. സംസ്‍കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു.

Related Articles

Back to top button