IndiaLatest

അനധികൃതമായി തങ്ങിയ 15 ചൈനീസ് പൗരന്മാര്‍ പിടിയില്‍

“Manju”

ഇന്ത്യയില്‍ അനധികൃതമായി താമസിച്ചിരുന്ന ചൈനീസ് പൗരന്മാര്‍ പിടിയില്‍. ഒരു സ്ത്രീ ഉള്‍പ്പെടെ 15 പേരെ ഉത്തര്‍പ്രദേശ് പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. സാധുവായ വിസയില്ലാതെയാണ് രാജ്യത്ത് കഴിഞ്ഞിരുന്നതെന്ന് പൊലീസ് അറിയിച്ചു.

‘പരിശോധനയുടെ ഭാഗമായി ഗൗതം ബുദ്ധ് നഗറില്‍ അനധികൃതമായി താമസിക്കുന്ന 15 ചൈനീസ് പൗരന്മാരെ ലോക്കല്‍ പൊലീസിന്റെ പിന്തുണയോടെ ഇന്റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.’ പൊലീസ് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. പിടിയിലായവര്‍ക്ക് ഹവാല ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ഇവരെ ഡല്‍ഹിയിലെ തടങ്കല്‍ കേന്ദ്രത്തിലേക്കും പിന്നീട് അവരുടെ രാജ്യത്തേക്ക് നാടുകടത്തുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button