KeralaLatest

യുവതലമുറ എം ഡി എം എയ്ക്ക് അടിമപ്പെടുന്നു…..

“Manju”

കൊച്ചി : 12 മണിക്കൂറോളം ലഹരി നീണ്ടുനില്‍ക്കും, ഉന്മേഷവും ഊര്‍ജ്ജസ്വലതയും ആനന്ദവും വര്‍ദ്ധിക്കും, എന്തും ചെയ്യാനുള്ള ശേഷിയുണ്ടെന്ന് തോന്നിക്കും.എംഡിഎംഎ എന്ന അതിമാരക മയക്കുമരുന്നിന് കേരളത്തിന്റെ യുവതലമുറ അടിമകളാകാനുള്ള കാരണം ഇതെല്ലാമാണ്. ക്രിസ്റ്റല്‍ മെത്ത്, ഐസ് മെത്ത്, കല്‍ക്കണ്ടം, ക്രിസ്റ്റല്‍ എന്നിങ്ങനെ പലപേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ചിന്തയും സഹാനുഭൂതിയും വര്‍ദ്ധിപ്പിക്കുന്ന ഈ മാരക മരുന്ന്, പന്ത്രണ്ട് മണിക്കൂറിലേറെ സജീവമായിരിക്കാന്‍ ആളുകളെ സഹായിക്കും. തലച്ചോറില്‍ നേരിട്ട് സ്വാധീനം ചെലുത്താന്‍ ഇവയ്‌ക്കാകും. വൈകാരിക അടുപ്പം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്ന സംവിധാനങ്ങളെ കീഴ്‌പ്പെടുത്തും. വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ തോന്നിപ്പിക്കുന്ന ഇത്തരം സിന്തറ്റിക് മയക്കുമരുന്ന്, ആളുകളെ ഏറെ വേഗത്തില്‍ അടിമകളാക്കും. സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ഒരാളുടെ ശരാശരി ആയുസ്സ് പത്ത് വര്‍ഷമായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ദിവസേന ഒഴുകിയെത്തുന്ന മയക്കുമരുന്നുകള്‍ക്ക് അടിമകളാണ് കേരളത്തിലെ യുവതലമുറ.ലഹരിമരുന്നുമായി തൊടുപുഴയില്‍ വെച്ച്‌ അക്ഷയയും കൂട്ടുപ്രതി യൂനുസും പിടിയിലായതോടെയാണ് സംസ്ഥാനത്ത് മയക്കുമരുന്ന് വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. നാല് വര്‍ഷമായി ഒന്നിച്ച്‌ താമസിക്കുന്ന ഇരുവരും ലഹരിക്ക് അടിമകളാണെന്നാണ് പോലീസ് പറയുന്നത്. പഠിക്കാന്‍ മിടുക്കിയായിരുന്നു അക്ഷയ. എന്നാല്‍ ലഹരി ഉപയോഗം എപ്പോഴാണ് ആരംഭിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ബംഗളൂരുവില്‍ നിന്ന് കൊറിയര്‍ മാര്‍ഗമാണ് പ്രതികള്‍ക്ക് മയക്കുമരുന്ന് ലഭിച്ചതെന്ന് പോലീസ് പറയുന്നു. പിടിക്കപ്പെടുമ്പോള്‍ ഇരുവരും ലഹരി ഉപയോഗിക്കാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Related Articles

Back to top button