InternationalLatest

ഫോക്സ്‌ വാഗണും ഇലക്‌ട്രിക് കാറുമായി നിരത്തിലേക്ക്

“Manju”

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ് വാഗണും ഇലക്‌ട്രിക് കാറുമായി നിരത്തിലേക്ക്. ന്യായമായ വിലയില്‍ ലഭ്യമാകുന്ന ഇലക്‌ട്രിക് വാഹനം എന്ന പ്രഖ്യാപനവുമായി ഫോക്സ് വാഗണിന്റെ ഐ.ഡി. ലൈഫ് എന്ന ഇലക്‌ട്രിക് കാര്‍ കണ്‍സെപ്റ്റ് മോഡല്‍ മ്യൂണിച്ച്‌ ഐ.എ.എ. മൊബിലിറ്റി ഷോയില്‍ പ്രദര്‍ശിപ്പിച്ചു. ചെറു കാറുകളുടെ ശ്രേണിയിലായിരിക്കും ഐ.ഡി. ലൈഫ് ഇലക്‌ട്രിക് വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

20,000 യൂറോ (17.43 ലക്ഷം രൂപ) ആയിരിക്കും ഈ വാഹനത്തിന്റെ ഏകദേശ വിലയെന്നും സൂചനയുണ്ട്. 2030 ആകുന്നതോടെ ഫോക്സ് വാഗണിന്റെ യൂറോപ്പിലെ വാഹന വില്‍പ്പനയുടെ 70 ശതമാനവും നോര്‍ത്ത് അമേരിക്ക, ചൈന എന്നിവിടങ്ങളിലെ വില്‍പ്പനയുടെ 50 ശതമാനത്തോളവും ഇലക്‌ട്രിക് വാഹനങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.

ഫോക്സ് വാഗണിന്റെ എം.ഇ.ബി. എന്‍ട്രി ലെവല്‍ പ്ലാറ്റ്ഫോമിലാണ് ഇലക്‌ട്രിക് മോഡലായ ഐ.ഡി. ലൈഫും ഒരുങ്ങിയിട്ടുള്ളത്. 57 കിലോവാട്ട് അവര്‍ ശേഷിയുള്ള ഹൈ വോള്‍ട്ടേജ് ബാറ്ററിയായിരിക്കും ഐ.ഡി. ലൈഫില്‍ നല്‍കുക. 231 ബി.എച്ച്‌.പി. പവറായിരിക്കും ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 400 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള റേഞ്ച് ഈ വാഹനത്തില്‍ നല്‍കും. കേവലം ഏഴ് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിന് സാധിക്കും.

Related Articles

Back to top button