InternationalLatest
കേരളത്തിലേയ്ക്ക് ചെലവ് കുറഞ്ഞ വിമാന സര്‍വീസ്
അബുദാബി: കേരളത്തിലേയ്ക്ക് വളരെ ചെലവ് കുറഞ്ഞ വിമാന സര്‍വീസ് ആരംഭിച്ച് എയര്‍ അറേബ്യ. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്കാണ് ചെലവുകുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കുന്നത്. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനം നവംബര്‍ മൂന്നിന് രാത്രി 10.55ന് പുറപ്പെടും.
അബുദാബി-കോഴിക്കോട് നവംബര്‍ അഞ്ചിന് രാത്രി 11.30നും തിരുവനന്തപുരത്തേക്കുള്ള ആദ്യ സര്‍വീസ് നവംബര്‍ 16ന് ഉച്ചയ്ക്ക് 1.15നും ആരംഭിക്കും. airarabia.com വഴി വെബ് സൈറ്റിലൂടെ ബുക്കിംഗ് നടത്താം. ചെലവുകുറഞ്ഞ സര്‍വീസ് നിരവധി മലയാളികള്‍ക്ക് പ്രയോജനപ്പെടും.