InternationalLatest

26 വിമാന സര്‍വിസുകള്‍ റദ്ദാക്കി

“Manju”

വാഷിങ്ടണ്‍: കോവിഡിന്‍റെ പേരില്‍ യു.എസ് വിമാന സര്‍വിസുകള്‍ റദ്ദാക്കിയ ചൈനക്ക് അതേനാണയത്തില്‍ മറുപടി നല്‍കി അമേരിക്കയും. നാലു ചൈനീസ് വിമാനക്കമ്പനികളുടെ യു.എസില്‍നിന്ന് ചൈനയിലേക്കുള്ള 26 സര്‍വിസുകള്‍ റദ്ദാക്കിയതായി അമേരിക്കന്‍ സര്‍ക്കാര്‍ അറിയിച്ചു. എയര്‍ ചൈന, ചൈന സൗത്തേണ്‍ എയര്‍ലൈന്‍സ്, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്, സിയാമെന്‍ എന്നീ കമ്പനികളുടെ സര്‍വിസുകളാണ് റദ്ദാക്കിയത്. സെപ്റ്റംബര്‍ അഞ്ചു മുതല്‍ 28 വരെയുള്ള സര്‍വിസുകളാണിത്. നേരത്തെ, കോവിഡിന്‍റെ പേരില്‍ ചൈന അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ്, യുനൈറ്റഡ് എയര്‍ലൈന്‍സ് എന്നിവയുടെ 26 സര്‍വിസുകള്‍ റദ്ദാക്കിയിരുന്നു. ലോസ് ആഞ്ചലസില്‍നിന്നുള്ള 19 സര്‍വിസുകളും ന്യൂയോര്‍ക്കില്‍നിന്നുള്ള ചൈന ഈസ്റ്റേണിന്‍റെ ഏഴ് സര്‍വിസുകളുമാണ് യു.എസ് റദ്ദാക്കിയത്.

Related Articles

Back to top button