IndiaLatest

പരീക്ഷയില്‍ ഒരാളും ജയിച്ചില്ല; സ്കൂളുകള്‍ പൂട്ടാന്‍ തീരുമാനം

“Manju”

ഗുവാഹത്തി: മാര്‍ച്ചില്‍ നടന്ന പത്താം ക്ലാസ് സംസ്ഥാന ബോര്‍ഡ് പരീക്ഷയിലെ വന്‍ പരാജയത്തെ തുടര്‍ന്ന് അസമിലെ 34 സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ്. പരീക്ഷയെഴുതിയ 1,000 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പോലും വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

വിജയശതമാനം ഇല്ലാത്ത സ്കൂളുകള്‍ക്കായി നികുതിദായകരുടെ പണം ചെലവഴിക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞു. “സ്കൂളുകളുടെ പ്രാഥമിക കടമ വിദ്യാഭ്യാസം നല്‍കുക എന്നതാണ്. ഒരു സ്‌കൂളിന് അതിലെ വിദ്യാര്‍ഥികളെ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ സ്‌കൂളുകള്‍ നിലനിര്‍ത്തുന്നതില്‍ അര്‍ഥമില്ലെന്ന് പെഗു പറഞ്ഞു. ഈ സ്‌കൂളുകള്‍ക്കായി പൊതു പണം ചെലവഴിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും” അദ്ദേഹം പറഞ്ഞു.

ഈ സ്കൂളുകളെ അടുത്തുള്ള സ്കൂളുകളുമായി ലയിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷത്തെ കാലയളവ് കണക്കിലെടുക്കുമ്പോള്‍, ഈ വര്‍ഷം അസമിലെ പത്താം ക്ലാസ് പരീക്ഷകളുടെ ഫലങ്ങള്‍ നിരാശാജനകമാണ്. പരീക്ഷയെഴുതിയ 4 ലക്ഷം ഉദ്യോഗാര്‍ത്ഥികളില്‍ 56.49 ശതമാനമാണ് വിജയശതമാനം. 2018ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 68 സ്കൂളുകളില്‍ വിജയശതമാനം 10 ശതമാനത്തില്‍ താഴെയാണ്.

Related Articles

Back to top button