IndiaLatest

ഡല്‍ഹിയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

“Manju”

ഡല്‍ഹി സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും. തിങ്കളാഴ്ച നിയമസഭയില്‍ ബിജെപിയെ കടന്നാക്രമിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് പിന്തുണ ബോധ്യപ്പെടുത്താന്‍ വിശ്വാസവോട്ട് തേടുമെന്ന് പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച നിയമസഭയില്‍ ബിജെപിയെ കടന്നാക്രമിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് പിന്തുണ ബോധ്യപ്പെടുത്താന്‍ വിശ്വാസവോട്ട് തേടുമെന്ന് പ്രഖ്യാപിച്ചത്.  70 അംഗ നിയമസഭയില്‍ 62 എംഎല്‍എമാരാണ് എഎപിക്കുള്ളത്.

എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ടെന്നും എംഎല്‍എമാര്‍ തനിക്കൊപ്പം തന്നെയാണെന്ന് തെളിയിക്കുന്നതിനാണ് വിശ്വാസവോട്ട് തേടുന്നതെന്നും’ കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. എംഎല്‍എമാരെ ബിജെപി 20 കോടി വാഗ്ദാനം ചെയ്ത് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുവെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിനെതുടര്‍ന്ന് പാര്‍ട്ടിയില്‍ കൂറുമാറ്റമില്ലെന്ന് തെളിയിക്കാനാണ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ കെജ്‌രിവാള്‍ വിശ്വാസവോട്ടിന് നിര്‍ദേശിച്ചത്.

Related Articles

Back to top button