IndiaKeralaLatest

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ 103കാരി

“Manju”

ബെംഗളൂരു : 103 വയസുള്ള സ്ത്രീ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 103 വയസ്സുകാരിയായ ജെ. കാമേശ്വരിയാണ് 77കാരനായ മകനൊപ്പം കൊവിഡ് വാക്‌സിന്‍ എടുത്തത്. രാജ്യത്ത് കോവിഡ് വാക്‌സിനെടുക്കുന്ന ഏറ്റവും പ്രായംകൂടിയ വനിതയാണ് ഇവര്‍. മുന്‍പ് ഡല്‍ഹിയില്‍ സുമിത്ര ധാന്‍ഡിയയെന്ന നൂറുവയസ്സുകാരിയും വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

ബെന്നാര്‍ഘട്ട റോഡിലെ അപ്പോളോ ആശുപത്രിയിലാണ് കാമേശ്വരി മകന്‍ പ്രസാദ് റാവുവിനും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ലഭ്യമായ കണക്കുകളനുസരിച്ച്‌ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന രാജ്യത്തെ ഏറ്റവും പ്രായംകൂടിയ വനിതയാണ് കാമേശ്വരിയെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. 103 വയസ്സുകാരി വാക്‌സിനെടുത്തത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അരമണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് കാമേശ്വരി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍നിന്ന് മടങ്ങിയത്.

Related Articles

Back to top button