InternationalLatest

മു​ന്ന​റി​യി​പ്പു​മാ​യി മ​ന്ത്രാ​ല​യം

“Manju”

ദോ​ഹ: നെ​ത​ര്‍​ല​ന്‍​ഡ്സി​ല്‍​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഹോ​ള​ണ്ട്സ്​ ഗ്ലോ​റി ബ്രാ​ന്‍​ഡ് ചീ​ര, അ​രു​ഗു​ല എ​ന്നീ ഇ​ല​ക്ക​റി ഉ​ല്‍​പ​ന്ന​ങ്ങ​ളി​ല്‍ ഇ-​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഈ ​ഉ​ല്‍​പ​ന്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​റോ​പ്യ​ന്‍ റാ​പ്പി​ഡ് അ​ല​ര്‍​ട്ട് സി​സ്​​റ്റം ഫോ​ര്‍ ഫു​ഡ് ആ​ന്‍​ഡ് ഫീ​ഡ് നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​യി​ല്‍ വി​പ​ണി​യി​ല്‍ ​നി​ന്നു​ള്ള അ​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് പ്ര​സ്​​തു​ത ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ഉ​ട​ന​ടി പി​ന്‍​വ​ലി​ക്കാ​ന്‍ വി​ത​ര​ണ​ക്കാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടു​ത​ല്‍ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ല്‍​പ​ന കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ല്‍​പ​ന്ന​ങ്ങ​ളി​ല്‍ ​നി​ന്ന് മു​ക്ത​മാ​ണെ​ന്ന് പ​രി​ശോ​ധി​ക്കാ​നും ഉ​റ​പ്പു​വ​രു​ത്താ​നും മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ഇ​ന്‍​സ്​​പെ​ക്ട​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശവും ന​ല്‍​കി​യി​ട്ടു​ണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button