InternationalLatest

സ്വാമി വിവേകാനന്ദന്റെ പ്രതിമ മെക്‌സിക്കോയില്‍ അനാച്ഛാദനം ചെയ്ത്

“Manju”

മെക്‌സിക്കോ സിറ്റി : മെക്‌സിക്കോയില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല. ലാറ്റിന്‍ അമേരിക്കയിലെ സ്വാമിജിയുടെ ആദ്യത്തെ പ്രതിമയാണ് ബിര്‍ലാ അനാച്ഛാദനം ചെയ്തത്. പ്രതിമ സമര്‍പ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും രാജ്യത്ത് മാറ്റങ്ങള്‍ക്കായി പരിശ്രമിക്കുന്നവര്‍ക്ക് പ്രചോദനമാകും സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങളെന്നും സ്പീക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

ലാറ്റിനമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന കാര്‍ഷിക സര്‍വകലാശാലയായ ചാപ്പിംഗോ സര്‍വകലാശാല സന്ദര്‍ശനത്തിനെത്തിയ വേളയിലാണ് ബിര്‍ല പ്രതിമ അനാച്ഛാദനം നടത്തിയത്. സര്‍വകലാശാല ക്യാമ്പസില്‍ സ്വാതന്ത്ര്യസമര സേനാനി ഡോ. പാണ്ഡുരംഗ് ഖാന്‍ഖോജെയുടെ പ്രതിമയും അനാച്ഛാദവും ചെയ്തു.

മെക്‌സിക്കോയിലെ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ഇരുവരും സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പാര്‍ലമെന്ററി ജനാധിപത്യം ശക്തിപ്പെടുത്താന്‍ ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും ചര്‍ച്ചയയില്‍ വ്യക്തമാക്കി. നേരത്തെ മെക്‌സിക്കന്‍ പാര്‍ലമെന്റെ് കോംപ്ലക്‌സില്‍ ഇന്ത്യ-മെക്‌സിക്കോ സൗഹൃദ ഉദ്യാനം ഓം ബിര്‍ല ഉദ്ഘാടനം ചെയ്തിരുന്നു. തുടര്‍ന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായിരിക്കുമെന്നും ബിര്‍ല ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Related Articles

Back to top button