IndiaLatest

ബാങ്കുകള്‍ക്കെതിരെ 3.08 ലക്ഷം പരാതികളെന്ന് ആര്‍ ബി ഐ

“Manju”

ശ്രീജ.എസ്

മുംബൈ: രാജ്യത്തെ ബാങ്ക് സേവനങ്ങള്‍ക്കെതിരെ ഉപഭോക്താക്കള്‍ സമര്‍പ്പിച്ച പരാതികളുടെ എണ്ണം 57ശതമാനം ഉയര്‍ന്ന് 3.08 ലക്ഷത്തിലെത്തിയെന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തല്‍. 2020 ജൂണ്‍ 30 വരെയുള്ള കണക്കാണിത്. ഓംബുഡ്‌സ്മാന്‍ സ്കീമുകളെ കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പരാതികളില്‍ 20 ശതമാനത്തോളം എടിഎമ്മുകളെയോ ഡെബിറ്റ് കാര്‍ഡുകളെയോ സംബന്ധിച്ചുള്ളതാണ്. മൊബൈല്‍, ഇലക്‌ട്രോണിക് ബാങ്കിങിനെ കുറിച്ചുള്ളതാണ് 13.38 ശതമാനം പരാതികള്‍. ഫെയര്‍ പ്രാക്‌ട്രീസ് കോഡിന്റെ ലംഘനങ്ങളെ കുറിച്ചുള്ള പരാതികളാണ് പിന്നീടുള്ളത്. ക്രഡിറ്റ് കാര്‍ഡുകളെ കുറിച്ചും, ഉത്തരവാദിത്തമില്ലായ്‌മയെ കുറിച്ചും നോട്ടീസ് നല്‍കാതെ പിഴ ഈടാക്കിയതിനെ കുറിച്ചും വായ്പകള്‍, ബാങ്കിങ് കോഡുകളുടെ ലംഘനം, അഡ്വാന്‍സുകള്‍, എന്നിവയെ കുറിച്ചെല്ലാമുള്ള പരാതികള്‍ കൂട്ടിയിട്ടുണ്ട്.

2018-19 ല്‍ വെറും 629 പരാതികള്‍ മാത്രം ഉയര്‍ന്ന സ്ഥാനത്ത്, ഡയറക്‌ട് സെയില്‍സ് ഏജന്റിനെ കുറിച്ചുള്ള പരാതികള്‍ ഇത്തവണ 1406 ആയി ഉയര്‍ന്നു. അതെ സമയം ലഭിച്ച പരാതികളില്‍ 92.36 ശതമാനവും തീര്‍പ്പാക്കിയെന്നും കേന്ദ്ര ബാങ്ക് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

Related Articles

Back to top button